കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

നവീകരിച്ച സൗത്ത് ബീച്ചും സാമൂഹിക വിരുദ്ധരുടെ പിടിയില്‍: ലോറി സ്റ്റാന്‍ഡ് മാറ്റിയിട്ടും ഫലമില്ല,

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: ലോറി സ്റ്റാന്‍ഡിന്റെ മറവില്‍ സാമൂഹ്യ വിരുദ്ധര്‍ അഴിഞ്ഞാടുന്നത് പതിവായി. സൗത്ത് ബീച്ച് നവീകരിച്ചിട്ടും ശല്യത്തിന് അറുതിയായില്ല. നവീകരിച്ച സൗത്ത് ബീച്ചും ഇവര്‍ കൈയടക്കി. നേരത്തെ ലോറികള്‍ നിര്‍ത്തിയിടുതിന്റെ മറവില്‍ മയക്കുമരുന്ന് ഉപയോഗവും പരസ്യ മദ്യപാനവും പതിവായിരുന്നു. ലോറി സ്റ്റാന്‍ഡ് ഇവിടെ നിന്ന് മാറ്റുന്നതോടെ സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനത്തിന് അറുതി വരുമെന്നാണ് കോര്‍പറേഷന്‍ അധികാരികളും പോലീസും കരുതിയത്. എന്നാല്‍ പരസ്യ മദ്യപാനവും മാഫിയ സംഘങ്ങളുടെ ഒത്തുചേരലും സൗത്ത് ബീച്ചില്‍ നിന്ന് തുരത്താന്‍ ഇപ്പോഴും സാധിച്ചിട്ടില്ല.

സൗത്ത് ബീച്ചില്‍ നിന്ന് ലോറികളെ മാറ്റി സൗന്ദര്യവത്കരിച്ച ബീച്ച് കഴിഞ്ഞ ദിവസമാണ് തുറന്ന് കൊടുത്തത്. രണ്ടു ദിവസം തികയുന്നതിന് മുന്‍പ് തന്നെ സഞ്ചാരികള്‍ക്കായി സ്ഥാപിച്ച ഇരിപ്പിടങ്ങലിലും വേസ്റ്റ് ബിന്നുകളിലും മദ്യ കുപ്പികള്‍ നിറഞ്ഞിട്ടുണ്ട്. കടലാസ് വേസ്റ്റും മറ്റും തള്ളുന്നതിനായി സ്ഥാപിച്ച വേസ്റ്റ് ബിന്നിലാണ് മദ്യ കുപ്പികള്‍ നിറഞ്ഞു കിടക്കന്നുത്. ഇരിപ്പിടങ്ങളില്‍ ഭക്ഷണ അവശിഷ്ടങ്ങള്‍ ചിതറിക്കിടക്കുന്നു. രാത്രിയില്‍ ഇവിടെയെത്തു ന്ന സാമൂഹ്യ വിരുദ്ധര്‍ ബീച്ചിലിരുന്ന് മദ്യപിച്ച് കുപ്പികള്‍ ഇവിടെ തള്ളുന്നതാണെന്ന് പ്രദേശവാസികള്‍ പറയുന്നു.

southbeachclct-

ബീച്ചിലെത്തു സഞ്ചാരികള്‍ക്ക് പോലും ശല്യമാകുന്ന തരത്തില്‍ സൗത്ത് ബീച്ചിലെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ മാറുമെന്ന ഭീതിയിലാണ് പ്രദേശവാസികളിപ്പോള്‍. നേരത്തെ ലോറി സ്റ്റാന്‍ഡുണ്ടായിരുപ്പോള്‍ സൗത്ത് ബീച്ചില്‍ പേരിനെങ്കിലും പോലീസ് പട്രോളിംഗ് ഉണ്ടായിരുന്നു. ബീച്ച് നവീകരിച്ചെങ്കിലും പട്രോളിംഗ് തുടരണമെന്നാണ് പ്രദേശവാസികള്‍ പറയുത്.

Kozhikode
English summary
Kozhikode Local News anti social activities in south beach.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X