• search
  • Live TV
കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

ഇടതു സര്‍ക്കാരുകള്‍ എപ്പോഴും തൊഴിലാളി വിരുദ്ധര്‍, എൽഡിഎഫിനെതിരെ രൂക്ഷ വിമർശനവുമായി ആര്യാടന്‍

  • By desk

കോഴിക്കോട്: തൊഴിലാളി വര്‍ഗ പാര്‍ട്ടിയെന്ന് അവകാശപ്പെടാറുണ്ടെങ്കിലും സി പി എം നേതൃത്വത്തിലുള്ള സര്‍ക്കാറുകള്‍ എക്കാലവും തൊഴിലാളി വിരുദ്ധ നിലപാടാണ് സ്വീകരിക്കാറുള്ളതെന്ന് മുന്‍ മന്ത്രി ആര്യാടന്‍ മുഹമ്മദ്. 57 ലെയും 67ലെയും സര്‍ക്കാറുകളുടെ കാലത്ത് ചന്ദനത്തോപ്പിലുള്‍പ്പെടെ തൊഴിലാളികളെ വെടിവെച്ചുകൊന്നു. ഗുണകരമായ തൊഴില്‍ നിയമങ്ങളെല്ലാം കൊണ്ടുവന്നത് സി പി എം ഇതര സര്‍ക്കാറുകളാണ്.

ഇപ്പോഴത്തെ സര്‍ക്കാര്‍ രണ്ടു വര്‍ഷമായിട്ടും തൊഴിലാളികള്‍ക്കുവേണ്ടി ഒരു നിയമ നിര്‍മ്മാണവും നടത്തിയില്ലെന്ന് മാത്രമല്ല മൂലധന സംരക്ഷണ നിയമത്തിലൂടെ മുതലാളിമാരുടെ താത്പര്യം സംരക്ഷിക്കുകയാണ്. സുപ്രീംകോടതി ഉത്തരവുണ്ടായിട്ടും പാവപ്പെട്ട നഴ്‌സുമാരുടെ ശമ്പള വര്‍ധനവില്‍ ഒളിച്ചുകളി നടത്തുകയാണ് പിണറായി സര്‍ക്കാറെന്ന് ആര്യാടന്‍ കുറ്റപ്പെടുത്തി.

നെല്‍വയല്‍ തണ്ണീര്‍ത്തട നിയമത്തില്‍ വെള്ളംചേര്‍ക്കുന്നത് ആരെ സഹായിക്കാനാണെന്ന് സി പി എം വ്യക്തമാക്കണം. ദേശീയ കര്‍ഷക തൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റായിരുന്ന പി സി രാധാകൃഷ്ണന്റെ പത്താം ചരമവാര്‍ഷികത്തോടനുബന്ധിച്ച് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ പരിപാടി ഡി സി സി രാജീവ്ഗാന്ധി ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ആര്യാടന്‍.

ഡി കെ ടി എഫ് ഉയര്‍ത്തിയ കര്‍ഷക സംരക്ഷണ മുദ്രാവാക്യത്തെ തുടര്‍ന്നാണ് കര്‍ഷക സംരക്ഷണ നിയമം വക്കം പുരുഷോത്തമന്‍ തൊഴില്‍ മന്ത്രിയായപ്പോള്‍ കൊണ്ടുവന്നത്. കര്‍ഷക തൊഴിലാളികള്‍ക്ക് ഇന്ത്യയില്‍ ആദ്യമായി പെന്‍ഷന്‍ ഏര്‍പ്പെടുത്തിയതും യു ഡി എഫ് സര്‍ക്കാറിന്റെ കാലത്താണ്. സി പി എം ചെയ്യാറുള്ളതുപോലെ ഘടകകക്ഷികളോട് വന്‍പാര്‍ട്ടി സമീപനം സ്വീകരിക്കാത്തതിനാല്‍ കോണ്‍ഗ്രസിന് മുന്നണി രാഷ്ട്രീയത്തില്‍ പല വിട്ടുവീഴ്ചകളും ചെയ്യേണ്ടി വന്നിട്ടുണ്ട്. അത്തരം വിട്ടുവീഴ്ചകളുടെ പേരില്‍ അര്‍ഹിക്കുന്ന സ്ഥാനം നഷ്ടപ്പെട്ട നേതാവാണ് പി സി രാധാകൃഷ്ണന്‍. കര്‍ഷക തൊഴിലാളികളുടെ ക്ഷേമത്തിനുവേണ്ടി അവസാന കാലം വരെ അദ്ദേഹം പ്രവര്‍ത്തിച്ചതായി ആര്യാടന്‍ അനുസ്മരിച്ചു.

സംസ്ഥാന പ്രസിഡന്റ് ജോയ് മാളിയേക്കല്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് ശ്രീധരന്‍ മേനാച്ചേരി അധ്യക്ഷനായിരുന്നു. കെ പി സി സി അംഗം മോയന്‍ കൊളക്കാടന്‍, ഡി കെ ടി എഫ് ഭാരവാഹികളായ ശശിധരന്‍ കരിമ്പനപ്പാലം, ഇ സി രാമചന്ദ്രന്‍, അബ്ദു കൊയങ്ങോറന്‍, കെ പി ഹരിദാസന്‍, പ്രമീള മുകുന്ദന്‍, അഡ്വ. ടി കെ ഉമ്മര്‍, എ കെ മുഹമ്മദ്, പി ഗൗരീശങ്കര്‍ സംസാരിച്ചു. വി ടി സുരേന്ദ്രന്‍ സ്വാഗതവും ടി വി ഗോപിനാഥ് നന്ദിയും പറഞ്ഞു

Kozhikode

English summary
Kozhikode Local News; Aryadan Muhammed against CPM
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X