Get Updates
Get notified of breaking news, exclusive insights, and must-see stories!

ദുരിതാശ്വാസ ക്യാംപുകളിൽ അനുഗ്രഹമായി ആയുർവേദ വിഭാഗത്തിന്റെ സാന്നിധ്യം, പരിശോധനയ്ക്കൊപ്പം മരുന്നുകളും!

കോഴിക്കോട്: പ്രളയത്തെ തുടര്‍ന്നുണ്ടായ ദുരിതാശ്വാസ ക്യാമ്പുകളില്‍ സജീവമായി ആയുര്‍വേദ വിഭാഗം. എല്ലാ ദുരിതാശ്വാസ ക്യാമ്പുകളിലും വകുപ്പിലെ മെഡിക്കല്‍ ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ നാഷണല്‍ ആയുഷ് മിഷന്‍, ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ, ആശുപത്രി, ഔഷധ നിര്‍മ്മാതാക്കളുടെ സംഘടനകള്‍, കെ. എം. സി. ടി. ആയുര്‍വേദ മെഡിക്കല്‍ കോളെജ് എന്നിവയുടെ സഹകരണത്തോടെ ദിവസവും മെഡിക്കല്‍ സംഘം പരിശോധന നടത്തുന്നു.

12 ബ്ലോക്കുകളിലെയും ദ്രുതകര്‍മസേനാ കണ്‍വീനര്‍മാരുടെ നേതൃത്വത്തിലാണ് ഏകോപനം നടത്തുന്നത്. പനി, വയറ് സംബന്ധമായ അസുഖങ്ങള്‍, വളംകടി, തലവേദന തുടങ്ങിയവയാണ് ക്യാമ്പിലുള്ളവര്‍ നേരിടുന്ന പ്രധാന ആരോഗ്യ പ്രശ്‌നങ്ങള്‍. പരിശോധനയ്ക്കൊപ്പം രോഗികള്‍ക്ക് ആവശ്യമായ മരുന്നുകളും നല്‍കുന്നുണ്ട്. ക്യാമ്പുകളില്‍ നിന്നും ആളുകള്‍ വീടുകളിലേക്ക് മടങ്ങുന്ന സാഹചര്യത്തില്‍ വീടുകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തനം തുടരുമെന്ന് ജില്ലാമെഡിക്കല്‍ ഓഫീസര്‍ (ആയുര്‍വേദം) ഡോ. പി. ആര്‍. സലജകുമാരി അറിയിച്ചു. പകര്‍ച്ചവ്യാധികള്‍ പ്രതിരോധിക്കുന്നതിനുള്ള ഔഷധങ്ങള്‍ ഇതിനോടകം തയ്യാറാക്കി കഴിഞ്ഞു.

Camp

• വെള്ളം തിളപ്പിക്കുന്നതിന് ഷഡംഗം, ഗുളൂച്യാദി എന്നിവ വൈദ്യനിര്‍ദ്ദേശ പ്രകാരം ഉപയോഗിക്കാം.

• പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനായി വില്വാദിഗുളിക, സുദര്‍ശനം ഗുളിക എന്നിവ ഉപയോഗിക്കാം. രോഗപ്രതിരോധശേഷി താരതമ്യേന കുറവുള്ള കുട്ടികള്‍, വയോജനങ്ങള്‍, ഗര്‍ഭിണികള്‍ എന്നിവര്‍ക്ക് ഇവ സുരക്ഷിതമാണ്.

• രോഗപ്രതിരോധ ശേഷി നിലനിര്‍ത്തുന്നതിനും അന്തരീക്ഷ ശുചീകരണത്തിനും കൊതുകിനെയും മറ്റ് ക്ഷുദ്രജീവികളെയും തുരത്തുന്നതിനും അപരാജിത പോലുള്ള പൊടികള്‍ പുകയ്ക്കുന്നത് നല്ലതാണ്.

• വളംകടി പോലെ വ്യാപകമായി ഉണ്‍ണ്ടാകുന്ന ത്വക് രോഗങ്ങള്‍ക്ക് രസോത്തമാദിലേപം, തുത്ഥലേപം മുതലായവ ഉപയോഗപ്പെടുത്താം.

• ആരോഗ്യപ്രവര്‍ത്തകരും ശുചീകരണ പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നവരും കൈയുറകളും മറ്റ് പ്രതിരോധ സാമഗ്രികളും ഉപയോഗപ്പെടുത്തണം.

ജില്ലാതല പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് കണ്‍ട്രോള്‍ റൂം തുറന്നു. ഫോണ്‍ നമ്പര്‍ 7012694580, ജില്ലാമെഡിക്കല്‍ ഓഫീസ് 0495-2371486.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.

Name of Donee: CMDRF

Account number : 67319948232

Bank: State Bank of India

Branch: City branch, Thiruvananthapuram

IFSC Code: SBIN0070028

Swift Code: SBININBBT08

keralacmrdf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+