പ്രളയക്കെടുതിയില്‍ രക്ഷകനായ യുവാവിന് അഴിയൂര്‍ പഞ്ചായത്തിന്റെ ആദരം
വടകര: പ്രളയക്കെടുതിയില്‍ ചോമ്പാലില്‍നിന്ന് തോണിയുമായി ചാലക്കുടിയിലെത്തി നിരവധിപേരുടെ ജീവന്‍രക്ഷിച്ച മത്സ്യതൊഴിലാളി മാളിയേക്കൽ പ്രിയേഷിന് അഴിയൂര്‍ പഞ്ചായത്ത് പൗരാവലിയുടെ അനുമോദനം നല്‍കി. ചോമ്പാല ഹാര്‍ബറില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്‍ഡ് ഇ.ടി.അയൂബ് അദ്ധ്യക്ഷത വഹിച്ചു.
മഴക്കെടുതിയില്‍ മലപ്പുറം ജില്ലയില്‍ 3363199 കുലച്ച വാഴകള്‍ നശിച്ചു, 12കോടിയുടെ കൃഷിനാശം
ജില്ലാ പോലീസ് സുപ്രണ്ട് ജി.ജയദേവ് ഉത്ഘാടനം ചെയ്തു.വടകര ഡി.വൈ.എസ്.പി. സന്തോഷ് സി.ആര്‍ പ്രിയേഷിന് ലൈഫ്ജാക്കറ്റ് നല്‍കി ആദരിച്ചു.ജില്ലാ പഞ്ചായത്ത് അംഗം എ.ടി.ശ്രീധരന്‍ , റീന രയരോത്ത് , കെ.ലീല ,എം.പി.ബാബു, പാമ്പളളി ബാലകൃഷ്ണന്‍, പ്രദീപ് ചോമ്പാല, പി.എം .അശോകന്‍ ,കെ.വി.രാജന്‍, പി.നാണു, ഹാരിസ് മുക്കാളി ,നിഷ പറമ്പത്ത് ,സി.സുഗതന്‍ ഷാഹുല്‍ ഹമീദ്തുടങ്ങിയവര്‍ സംസാരിച്ചു.

അഴിയൂർ പഞ്ചായത്ത് മൂന്നാം വാർഡ് മെമ്പറുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷത്തി രണ്ടായിരത്തി ഇരുനൂറു രൂപ നല്‍കി. താഹസിൽദാർ ടി. കെ. സതീഷ് കുമാർ ഗ്രാമ പഞ്ചായത്ത് .മഹിജ തോട്ടത്തിൽ ഏറ്റുവാങ്ങി.ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് .ഇ.ടി.അയുബ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്ത് മെമ്പർ ശ്രീ. എ.ടി.ശ്രിധരൻ,.റിന രയരോത്ത്,കെ.പി.പ്രമോദ് , സുകുമാരൻ കല്ലറോത്ത്,ഷാഹുൽ ഹമിദ്, ശ്രി.പി.കെ.ദിനേശൻ ജയരാജൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.പടം ജില്ലാ പോലീസ് സുപ്രണ്ട് ജി.ജയദേവ് മാളിയേക്കൽ പ്രിയേഷിന് ഉപഹാരം നല്‍കുന്നു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.
Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08
keralacmrdf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.












Click it and Unblock the Notifications