അഴിയൂർ വില്ലേജ് ഓഫീസ് ഇനി ജനസൗഹൃദം; വെള്ളം, ടെലിവിഷന്‍, പത്രങ്ങള്‍, ഓട്ടോമെറ്റിക്ക് ടോക്കണ്‍...
വടകര: വിവിധ ആവശ്യങ്ങള്‍ക്കായി എത്തിച്ചേരുന്നവര്‍ക്ക് അടിസ്ഥാന സൌകര്യങ്ങള്‍ ഒരുക്കി അഴിയൂര്‍ വില്ലേജ് ഓഫീസ് മാതൃകയായി. മുറ്റത്തും മുറികളിലും ടൈല്‍സ് പാകി, സന്ദര്‍ശകര്‍ക്ക് ഇരിപ്പടവും, കുടിക്കാന്‍ മിനറല്‍ വെള്ളം, ടെലിവിഷന്‍, പത്രങ്ങള്‍, ഓട്ടോമെറ്റിക്ക് ടോക്കണ്‍ സൌകര്യവും ഒരുക്കിയിട്ടുണ്ട്. വിവിധ അപേക്ഷ ഫോറങ്ങളും, സ്റ്റാമ്പുകളും ഇനി തേടി അലയേണ്ട ആവശ്യം ഉപഭോക്തക്കള്‍ക്കില്ല. അതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.
ആകെ 30 സെന്റ് സ്ഥലമാണ് സ്വന്തമായിട്ടുള്ളത്. അതില്‍ 20 സെന്റ് സ്ഥലം തലശ്ശേരി- മാഹി ബൈപ്പസിനായി വിട്ടുനല്‍കി. ഒരുഭാഗം റെയിലും മറുഭാഗം റോഡുമാണ്. എന്നാല്‍ സൌകര്യങ്ങളുടെ കാര്യത്തില്‍ ഏറ്റവും മുന്നിലാണ് ഈ ഓഫീസ്. ജനങ്ങളുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞു പ്രവര്‍ത്തിക്കുന്ന ഈ വില്ലേജ് ഓഫീസ് ജനസൌഹൃദ വില്ലേജ് ഓഫീസ് ആക്കിയുള്ള പ്രഖ്യാപനം കലക്ടര്‍ യു വി ജോസ് നിര്‍വ്വഹിച്ചു.

വില്ലേജ് ഓഫീസ് പരിസരത്ത് വെച്ച് നടന്ന ചടങ്ങില്‍ അഴിയൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് ഇ ടി അയ്യൂബ് അധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്ത് അംഗം എ. ടി ശ്രീധരന്‍, തഹസില്‍ദാര്‍ പി. കെ. സതീഷ് കുമാര്‍, വില്ലേജ് ഓഫീസര്‍ പി കെ ദിനേശന്‍, സുകുമാരന്‍ കല്ലറോത്ത് എന്നിവര്‍ സംസാരിച്ചു. പടം. അഴിയൂര്‍ ജനസൌഹൃദ വില്ലേജ് പ്രഖ്യാപനം കലക്ടര്‍ യു വി ജോസ് നിര്‍വ്വഹിക്കുന്നു












Click it and Unblock the Notifications