കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കേരള ഭായിമാരെ സഹായിക്കാന്‍ മറുനാടന്‍ ഭായിമാര്‍; പിരിച്ചു നല്‍കിയത് 25,000

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: പ്രളയം തകര്‍ത്ത മലയാളക്കരയിലെ സഹോദരങ്ങള്‍ക്ക് കൈത്താങ്ങായി ഭായിമാരുടെ സഹായം. അഴിയൂര്‍ ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ വയനാട് ജില്ലയിലെ കോട്ടത്തറ ഗ്രാമ പഞ്ചായത്തിലെ വെണ്ണിയോട് നടത്തുന്ന മെഡിക്കല്‍ ക്യാമ്പിലേക്ക് ആവശ്യമായ മരുന്ന്, ശുചീകരണ വസ്തുക്കള്‍, സാധനങ്ങള്‍ക്കാണ് മറുനാടന്‍ തൊഴിലാളികള്‍ പണം പിരിച്ചു നല്‍കിയത്. ബക്കറ്റ്, മറ്റ് വീട് സാധാനങ്ങള്‍, ക്ലീനിങ് ഉപകരണങ്ങള്‍ എന്നിവയ്ക്ക് ആവശ്യമായ 25000 രൂപയാണ് 20 ഇതര സംസ്ഥാന തൊഴിലാളികള്‍ ചേര്‍ന്ന് നല്‍കിയത്. അഴിയൂരിലെ ചോമ്പാല്‍ ഷിയാ ട്രേഡേര്‍സിലെ തൊഴിലാളികളാണ് സഹജീവി സ്‌നേഹം പ്രകടിപ്പിക്കുവാന്‍ മുന്നോട്ട് വന്നത്.

കേരളത്തിന്റെ ദുരിതമകറ്റാന്‍ കേരളഹൗസിലെത്തിയ സന്നദ്ധപ്രവര്‍ത്തകര്‍ക്ക് മന്ത്രിയുടെ അഭിനന്ദനംകേരളത്തിന്റെ ദുരിതമകറ്റാന്‍ കേരളഹൗസിലെത്തിയ സന്നദ്ധപ്രവര്‍ത്തകര്‍ക്ക് മന്ത്രിയുടെ അഭിനന്ദനം

കേരള സ്‌ക്രാപ്പ് മര്‍ച്ചന്റ് അസോസിയേഷന്‍ ഭാരവാഹി കെ.പി.അനീഷ് കുമാറിന്റെ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന നേപ്പാള്‍ക്കാരനായ വിനോദ് കുമാര്‍, ബിഹാര്‍കാരനായ അംബികാ രാജ് എന്നിവരുടെ നേത്യത്തിലാണ് രണ്ടു ദിവസത്തെ ശമ്പളം സമാഹരിച്ചത്. പഞ്ചായത്ത് പ്രസിഡണ്ട് ഇ.ടി.അയ്യൂബ് തുക ഏറ്റുവാങ്ങി. പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുല്‍ ഹമീദ്, മെമ്പര്‍മാരായ കെ.ലീല, വി.പി.ജയന്‍,സ്്ഥാപന ഉടമ കെ.പി.അനിഷ് കുമാര്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

bhaye

മറുനാടന്‍ തൊഴിലാളികള്‍ സമാഹരിച്ച തുക അഴിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.ടി അയ്യൂബിന് കൈമാറുന്നു.

Recommended Video

cmsvideo
സാലറി ചലഞ്ച്‌ ഏറ്റെടുത്ത് മലയാളികൾ | OneIndia Malayalam

പഞ്ചായത്തിന്റെ നേത്യത്വത്തില്‍ നടത്തുന്ന മെഡിക്കല്‍ ക്യാമ്പിന് ഡോ.നസീര്‍, ഡോ രമ്യ, ഡോ.ഷംന എന്നിവര്‍ നേത്യത്വം നല്‍കും. ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവര്‍ അടങ്ങുന്ന 30 അംഗസംഘമാണ് വയനാട്ടിലേക്ക് പോകുന്നത്. തട്ടോളിക്കര കനിവ് ചാരിറ്റിബിള്‍ ട്രസ്റ്റ് വകയായി മരുന്ന് പഞ്ചായത്തിന് നല്‍കിയിട്ടുണ്ട്.

Kozhikode
English summary
Kozhikode Local News-bhayees for helping flood affected people
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X