സ്വകാര്യ ബസ് ജീവനക്കാരന്‍റെ വീട്ടു മുറ്റത്ത് നിർത്തിയിട്ട ബൈക്ക് കത്തി നശിച്ചു: അന്വേഷണം ആരംഭിച്ചു!
വടകര: തോടന്നൂരില്‍ സ്വകാര്യ ബസ് ജീവനക്കാരന്‍റെ വീട്ടു മുറ്റത്ത് നിർത്തിയിട്ട ബൈക്ക് കത്തി നശിച്ചു . പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു .പള്ളിക്കുന്ന്‌റോഡില്‍ തോടന്നൂര്‍ യുപി സ്‌കൂളിനു സമീപം വരക്കൂല്‍ ലക്ഷ്മിയുടെ മകന്‍ അഖിലേഷിന്റെ യമഹ സ്‌കൂട്ടറാണ് അഗ്നിക്കിരയായത്. ഇന്നു പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവം.

തീ ഉയരുന്നത് ശ്രദ്ധയില്‍പെട്ട അയല്‍വാസികള്‍ ഉടന്‍ മറ്റുള്ളവരെ വിവരം അറിയിച്ച് ആളുകള്‍ എത്തുമ്പോഴേക്കും വാഹനം പൂര്‍ണമായി തീവിഴുങ്ങിയിരുന്നു. സ്വകാര്യ ബസ് ജീവനക്കാരനായ അഖിലേഷിന്റെ സ്‌കൂട്ടര്‍ അഗ്നിക്കിരയായതിന്റെ കാരണം വ്യക്തമല്ല. പറയത്തക്ക രാഷ്ട്രീയ പ്രശ്‌നങ്ങളോ ക്രമസമാധാന വിഷയങ്ങളോ ഇല്ലാത്ത സ്ഥലമാണ് ഇത്. പുലര്‍ച്ചെ തന്നെ വടകര പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഇതു സംബന്ധിച്ച് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.












Click it and Unblock the Notifications