കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അഴിത്തല അഴിമുഖത്ത് തോണി മറിഞ്ഞു, രണ്ട് പേരെ രക്ഷപ്പെടുത്തി, ഒരാൾക്ക് വേണ്ടി തെരച്ചൽ തുടരുന്നു

  • By Desk
Google Oneindia Malayalam News

വടകര: അഴിത്തല അഴിമുഖത്ത് മത്സ്യബന്ധനത്തിലേർപ്പെട്ട വള്ളം മറിഞ്ഞു.അപകടത്തിൽപ്പെട്ട രണ്ടുപേരെ രക്ഷപ്പെടുത്തി. കാണാതായ ഒരാൾക്ക് വേണ്ടി തിരച്ചിൽ തുടരുന്നു. ചൊവ്വാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ യാണ് അപകടം.അയ്യനിക്കാട് നിന്നും മൽസ്യ ബന്ധനത്തിനെത്തിയതായിരുന്നു .

കടൽ മാർഗ്ഗം അഴിമുഖത്ത് എത്തി പുഴയിലേക്ക് കടക്കുന്നതിനിടയിലാണ് തോണി അപകടത്തിൽ പെട്ടത്. പയ്യോളി അയനിക്കാട് ആവിത്താരേമ്മൽ ഹമീദ്(60),ചാത്തമംഗലം കോളനിയിൽ താരേമ്മൽ അബ്ദുള്ളയുടെ മകൻ ആബിദ് (30)എന്നിവരെ ലൈഫ് ഗാർഡും,മൽസ്യ തൊഴിലാളികളും ചേർന്ന് രക്ഷപ്പെടുത്തി.അയ്യനിക്കാട് ആവിത്താര ഹുസൈന്റെ മകൻ ഫായിസ്(28) ന് വേണ്ടി രാത്രി വൈകിയും തെരച്ചിൽ നടന്ന് കൊണ്ടിരിക്കുന്നു.

Boat accident

ശക്തമായ അടിയൊഴുക്കുള്ള അഴിമുഖത്തെ തെരച്ചിൽ ദുഷ്ക്കരമായതിനാൽ രക്ഷാപ്രവർത്തനത്തിനും തടസ്സം നേരിടുകയാണ്. ഫായിസ് ഏതാനും ദിവസം മുൻപാണ് ഗൾഫിൽ നിന്നും അവധിക്ക് നാട്ടിലെത്തിയത് . പരുക്ക് പറ്റിയ വരെ വടകര സഹകരണ ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റി .

രക്ഷാപ്രവർത്തനത്തിന് വടകര, പയ്യോളി പോലീസും, ഫയർഫോഴ്സും, അതോടൊപ്പം മത്സ്യത്തൊഴിലാളികളും ഊർജ്ജിതമായ തെരച്ചൽ നടത്തിക്കൊണ്ടിരിക്കുകയാണ്. അഴിത്തലയിൽ നിന്നും കിലോ മീറ്ററുകൾ അകലെയാണ് കോട്ടത്തുരുത്തി.ഒഴുക്കിൽ പെട്ട മൂവരേയും സാൻഡ് ബാങ്ക്സിലെ ലൈഫ് ഗാർഡ് ജിതേഷ്എം,അഞ്ചോളം മൽസ്യ തൊഴിലാളികളും ചേർന്നാണ് സാഹസികമായി രക്ഷപെടുത്തിയത്.

എംഎൽഎമാരായ സികെ നാണു, കെ.ദാസൻ,വടകര നഗരസഭാ ചെയർമാൻ കെ. ശ്രീധരൻ, തഹസിൽദാർ പികെ സതീഷ്‌കുമാർ ,ഡെപ്യൂട്ടി തഹസിൽദാർ രവീന്ദ്രൻ, നഗരസഭാ കൗൺസിലർമാരായ പി സഫിയ, പി കെ ജലാൽ, വി പി മുഹമ്മദ് റാഫി എന്നിവർ അഴിത്തലയിലും കോട്ട തുരുത്തിയിലും സന്ദർശിച്ചു .

Kozhikode
English summary
Kozhikode Local News about boat accident
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X