കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഇന്റര്‍നെറ്റിന് സ്പീഡില്ല , ഉള്ളതുതന്നെ കിട്ടാനില്ല; ബിഎസ്എന്‍എല്ലിനെ ഉപേക്ഷിച്ച് ഉപഭോക്താക്കള്‍

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: താരതമ്യേന സ്പീഡ് കുറഞ്ഞ ബിഎസ്എന്‍എല്‍ ഇന്റര്‍നെറ്റ് ഇടയ്ക്കിടെ പൂര്‍ണമായും നിലയ്ക്കുന്നത് ഉപഭോക്താക്കളെ മറ്റു കമ്പനികളിലേക്ക് ആകര്‍ഷിക്കുന്നു. പോര്‍ട്ട് ചെയ്തും മറ്റു സിം കാര്‍ഡുകള്‍ സ്വന്തമാക്കിയും ബിഎസ്എന്‍എല്ലിനെ കൂട്ടത്തോടെ ഉപേക്ഷിക്കുകയാണ് ഉപഭോക്താക്കള്‍. ഉപഭോക്താക്കള്‍ക്ക് വേണ്ട സാങ്കേതിക സൗകര്യങ്ങള്‍ ഒരുക്കാത്തത് സ്വകാര്യ ടെലിംകോ കമ്പനികളെ സഹായിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിന്റെ ഭാഗമാണെന്നും വിമര്‍ശനമുണ്ട്.

വ്യതസ്ത പ്ലാനുകള്‍ക്ക് പണം മുടക്കി തങ്ങളുടെ ഫോണില്‍ ഇന്റര്‍നെറ്റ് സൗകര്യമൊരിക്കിയിട്ടും അതിന്റെ ഗുണം കിട്ടാതായതോടെയാണ് ഉപഭോക്താക്കള്‍ സ്വകാര്യ കമ്പനികളെ ആശ്രയിക്കാന്‍ തുടങ്ങിയത്. മഴക്കാലം തുടങ്ങിയതോടെ ബിഎസ്എന്‍എലിന്റെ ഇന്റര്‍നെറ്റ് സ്പീഡ് കുറഞ്ഞതായും പലപ്പോഴും നെറ്റ് ലഭിക്കാതായതായും ഉപഭോക്താക്കള്‍ പറയുന്നു.

BSNL

കുറഞ്ഞ നിരക്കില്‍ സ്വകാര്യ കമ്പനികള്‍ അതിവേഗ ഇന്റര്‍നെറ്റ് സൗകര്യങ്ങള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുമ്പോഴാണ് ബിഎസ്എന്‍എല്‍ ഇത്തരത്തില്‍ ജനങ്ങളെ വെറുപ്പിച്ച് പുറത്താക്കുന്നത്. മറ്റു കമ്പനികള്‍ 4ജി നല്‍കുമ്പോള്‍ 3ജി പോലും നല്ല നിലയില്‍ നല്‍കാന്‍ കഴിയാത്ത സ്ഥിതിയിലാണ് ബിഎസ്എന്‍എല്‍.

ഫോണില്‍ ഇന്റര്‍നെറ്റ് ലഭിക്കാതായതോടെ ഉപഭോക്താക്കളുടെ നല്ലൊരു വിഭാഗം ഇതിനോടകം തന്നെ നമ്പര്‍ പോര്‍ട്ട് ചെയ്ത് മറ്റു കമ്പനികളിലേക്ക് മാറിയിട്ടുണ്ട്. മറ്റു സ്വകാര്യ കമ്പനികള്‍ നിരവധി പ്ലാനുകള്‍ നല്‍കി ഉപഭോക്താക്കളെ ആകര്‍ഷിക്കുമ്പോള്‍ ബിഎസ്എന്‍എല്‍ ഉള്ള ഉപഭോക്താക്കളെ പോലും നിലനിര്‍ത്താന്‍ കഴിയാത്ത അവസ്ഥയിലാണ്.

കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചയായി ഇന്റര്‍നെറ്റ് സൗകര്യം ഉപഭോക്താക്കള്‍ക്ക് ലഭിച്ചിരുന്നില്ല. കസ്റ്റമര്‍ കെയറില്‍ വിളിച്ചു പരാതി പറയാമെന്ന് കരുതിയാല്‍ മിനിറ്റുകളോളം കാത്തുനില്‍ക്കണം. ബി എസ് എന്‍ എല്ലിന്റെ കീഴിലുള്ള ഉപഭോക്താക്കളെ മോശം സേവനം നല്കി ജിയോ അടക്കമുള്ള സ്വകാര്യ സര്‍വീസ് പ്രൊവൈഡര്‍മാരിലേക്കെത്തിക്കുവാനുള്ള നീക്കത്തിന്റെ കൂടി ഭാഗമായി വേണം ബി എസ് എന്‍ എല്‍ ഉദ്യോഗസ്ഥരുടെ ഈ സമീപനമെന്നാണ് ഉപഭോക്താക്കളുടെ ആരോപണം.

Kozhikode
English summary
Kozhikode Local News about BSNL connection
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X