കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ദുരന്തങ്ങൾ വഴി മാറുന്നത് തലനാരിയക്ക്; ഓര്‍ക്കാട്ടേരിയിലെ കെട്ടിടങ്ങൾ നിലംപൊത്തുന്നത് പതിവാകുന്നു

  • By Desk
Google Oneindia Malayalam News

വടകര: കനത്ത മഴ തുടരുന്നതോടൊപ്പം ഓര്‍ക്കാട്ടേരി ടൗണിലെ പഴയ കെട്ടിടങ്ങളും നിലംപൊത്തുന്നത് പതിവാകുന്നു. രണ്ടാഴ്ച മുന്‍പ് മത്സ്യമാര്‍ക്കറ്റിന് മുന്നിലെ കെട്ടിടമാണ് തകര്‍ന്നു വീണതെങ്കില്‍ ഇന്നലെ ടൗണിന്റെ ഹൃദയഭാഗത്തെ മൂന്ന് സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടമാണ് പൂര്‍ണമായും തകര്‍ന്നത്. ആസ്യ ക്ലോത്ത് മാര്‍ട്ട്, അപ്‌സര ടെക്‌സ്റ്റൈല്‍സ്, പിരിയാട്ട് പലചരക്ക് കച്ചവടം എന്നിവ പ്രവര്‍ത്തിക്കുന്ന കെട്ടിടമാണ് തകര്‍ന്നത്.

കഴിഞ്ഞയാഴ്ച ഈ കെട്ടിടത്തിന്റെ പിന്‍ഭാഗം പാതി തകര്‍ന്നിരുന്നു. അന്ന് കടകളിലെ സാധനങ്ങളെല്ലാം മാറ്റിയിരുന്നു. ഇന്നലെ പുലര്‍ച്ചെയോടെയാണ് കെട്ടിടം പൂര്‍ണമായും തകര്‍ന്നു വീണത്. പഞ്ചായത്ത് അധികാരികളും എടച്ചേരി പൊലിസും സ്ഥലത്തെത്തി. അപകടാവസ്ഥയിലായ കെട്ടിടത്തിന്റെ മുന്‍ഭാഗം അപായസൂചന നല്‍കി കെട്ടി വേര്‍തിച്ചിട്ടുണ്ട്. ബുധനാഴ്ച രാത്രിയുണ്ടായ മഴയിലാണ് പഴയ പ്രകാശ് പ്രസ്സിന്റെ പിറക് വശം തകർന്നു വീണത്.

Building

രാത്രി സമയത്തായതിനാൽ വൻ അപകടം ഒഴിവായി. പുത്തൂർ സ്വദേശി വാഴയിൽ അബ്ദുൽ റഷീദിന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ കെട്ടിടം. പഴയ കെട്ടിടം പൊളിച്ചു മാറ്റി പുതിയ കെട്ടിടം നിർമ്മിക്കാനുള്ള തയ്യാറെടുപ്പിനിടയിലാണ് പഴയ കെട്ടിടം തകർന്നു വീണത്. സമീപത്ത് ഹോട്ടൽ ഉൾപ്പടെയുള്ള സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്കൂടാതെ പകൽ സമയങ്ങളിൽ കെട്ടിടത്തിനപ്പുറം തൊഴിലാളികൾ ജോലിക്കായി ഉണ്ടാകാറുണ്ട്. ഈ സമയമാണ് അപകടം സംഭവിച്ചതെങ്കിൽ വൻ അപകടം ഉണ്ടാകുമായിരുന്നു. തകർന്ന കെട്ടിടത്തിന്റെ ബാക്കി ഭാഗം ഏത് സമയവും തകർന്നു വീഴാൻ പാകത്തിലാണ്.

Kozhikode
English summary
Kozhikode Local News about building collapse
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X