കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോഴിക്കോട് നഗരത്തില്‍ പഴയകെട്ടിടം തകര്‍ന്നുവീണു; അഞ്ചു തൊഴിലാളികള്‍ക്ക് പരുക്ക്

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: നഗരത്തില്‍ പഴയ കെട്ടിടം തകര്‍ന്നുവീണ് അഞ്ചു തൊഴിലാളികള്‍ക്ക് പരുക്കേറ്റു. ഫ്രാന്‍സിസ് റോഡ് ഓവര്‍ ബ്രിഡ്ജിന്റെ വടക്കുവശത്തുള്ള കെട്ടിടമാണ് തകര്‍ന്നുവീണത്. പരുക്കേറ്റവര്‍ ഇതരസംസ്ഥാന തൊഴിലാളികളാണ്. ചെരുപ്പ് നിര്‍മാണ യൂണിറ്റായി പ്രവര്‍ത്തിക്കുന്ന പഴയ ഇരുനില കെട്ടിടമാണ് അപകടത്തില്‍പ്പെട്ടത്. ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം.

പതിനഞ്ചോളം മറുനാടന്‍ തൊഴിലാളികള്‍ കെട്ടിടത്തിനുള്ളില്‍ ജോലി ചെയ്യുന്നുണ്ടായിരുന്നു. ഇവര്‍ ജോലി ചെയ്യുന്ന ആദ്യ നില തകര്‍ന്ന് താഴേക്ക് പതിക്കുകയായിരുന്നു. വീഴ്ചയില്‍ നിസാര പരുക്കേറ്റ ബിഹാര്‍ സ്വദേശികളായ കാരിലാല്‍ദാസ് (34), ഉചിത് ദാസ് (33), പരമേശ്വര്‍ ദാസ് (35), ചന്ദന്‍ദാസ് (35), വിനോദ് ദാസ് (45) എന്നിവരെ ബീച്ചാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Building collaps

പുതിയറ ചേങ്ങോട്ട് അബ്ദുള്‍ സമദിന്റെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. ചെരുപ്പ് നിര്‍മാണ യൂണിറ്റ് അനധികൃതമാണെന്നും ഇത് ഇവിടെ നിന്ന് മാറ്റാന്‍ ആവശ്യപ്പെട്ട് കോര്‍പറേഷനില്‍ പരാതി നല്‍കിയിരുന്നതായും ഉടമ പറഞ്ഞു. ഇതു സംബന്ധിച്ച് കോടതിയില്‍ കേസും ഉണ്ട്. ബീച്ച് ഫയര്‍ സ്‌റ്റേഷനില്‍ നി്ന്ന സ്‌റ്റേഷന്‍ ഓഫിസര്‍ പനോത്ത് അജിത് കുമാര്‍, അസി. സ്‌റ്റേഷന്‍ ഓഫിസര്‍ പി ഐ ഷംസുദ്ദീന്‍, ലീഡിങ്ങ് ഫയര്‍മാന്‍ എന്‍ രമേശന്‍ എന്നിവരുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തി.


Kozhikode
English summary
Kozhikode Local News about building collapse
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X