കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പാരലല്‍ സര്‍വ്വീസ് നടത്തുന്ന വാഹനങ്ങള്‍ക്കെതിരെ നടപടി വടകര-പേരാമ്പ്ര റൂട്ടിലെ സ്വകാര്യ ബസ് സമരം ഒത്തുതീര്‍പ്പായി

  • By Desk
Google Oneindia Malayalam News

വടകര : പാരലല്‍ സര്‍വ്വീസ് നടത്തുന്ന വാഹനങ്ങള്‍ക്കെതിരെ നടപടി വടകര-പേരാമ്പ്ര റൂട്ടിലെ സ്വകാര്യ ബസ് സമരം ഒത്തുതീര്‍പ്പായി. പാരലല്‍ സര്‍വ്വീസ് നടത്തുന്ന വാഹനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് സ്വകാര്യ ബസുടുമകള്‍ വടകര-പേരാമ്പ്ര റൂട്ടില്‍ നടത്തിവരുന്ന ബസ് സമരം പിന്‍വലിച്ചു. ഇന്നലെ രാവിലെ 11 മണിക്ക് വടകര ആര്‍ഡിഒ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് സമരം പിന്‍വലിക്കാന്‍ ധാരണയായത്.

പാരലല്‍ സര്‍വ്വീസ് നടത്തുന്ന ഓട്ടോറിക്ഷ, ജീപ്പ് എന്നിവയ്‌ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന ഉറപ്പ് ആര്‍ഡിഒ നല്‍കിയതോടെയാണ് സമരം പിന്‍വലിക്കാന്‍ ബസ് ഉടമകള്‍ തീരുമാനിച്ചത്. മാത്രമല്ല ഇത്തരം സര്‍വ്വീസ് നടത്തുന്ന വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ നമ്പര്‍ നോട്ട് ചെയ്ത് അധികാരികളെ ഏല്‍പ്പിച്ചാലും നടപടിയെടുക്കുമെന്നും അധികൃതര്‍ ഉറപ്പ് നല്‍കി.

Bus Strike

കൂടാതെ ഈ മാസം 20 നുള്ളില്‍ ജനപ്രതിനിധികള്‍, ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍, ബസുടമകള്‍, ട്രേഡ് യൂനിയന്‍ ഭാരവാഹികള്‍ എന്നിവര്‍ ഉള്‍പ്പെടുന്ന ട്രാഫിക് അഡൈ്വസറി കമ്മിറ്റി രൂപീകരിക്കാമെന്നും ആര്‍ഡിഒ ഉറപ്പ് നല്‍കി. യോഗത്തില്‍ വടകര ആര്‍ഡിഒ, എംവിഐ, എഎംവിഐ, വടകര പോലീസ്, പയ്യോളി എസ്‌ഐ, ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍, റൂട്ടിലെ മറ്റു ബസുടമകളും പങ്കെടുത്തു.

Kozhikode
English summary
Kozhikode Local News about bus strike
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X