വടകര-പേരാമ്പ്ര റൂട്ടിൽ ബുധനാഴ്ച്ച മുതൽ അനിശ്ചിതകാല പണിമുടക്ക്
വടകര: വടകര-പേരാമ്പ്ര റൂട്ടിൽ ആഗസ്റ്റ് ഒന്ന് മുതൽ അനിശ്ചിതകാല പണിമുടക്ക്. പാരലൽ സർവ്വീസിനെതിരെ നടപടി സ്വീകരിക്കാത്ത നടപടിയിൽ പ്രതിഷേധിച്ച് ആഗസ്റ്റ് ഒന്ന് മുതൽ വടകര-തിരുവള്ളൂർ ,ചാനിയം കടവ്-പേരാമ്പ്ര റൂട്ടിലും,വടകര -പയ്യോളി,മേപ്പയൂർ-പേരാമ്പ്ര റൂട്ടുകളിലും സ്വകാര്യ ബസ്സുകൾ അനിശ്ചിത കാലത്തേക്ക് സർവ്വീസ് നിർത്തി വെക്കുമെന്ന് വടകര പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസ്സോസിയേഷൻ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ഇത് സംബന്ധിച്ച് മോട്ടോർ വാഹന വകുപ്പിനും,പോലീസിനും നിരവധി തവണ പരാതി നൽകിയിട്ടും,കോടതി ഉണ്ടായിട്ടും അധികൃതർ നടപടി സ്വീകരിച്ചിട്ടില്ലെന്ന് ഭാരവാഹികൾ പറഞ്ഞു.ബസ്സുകൾക്ക് മുന്നിലും ,പിന്നിലും ബസ് സ്റ്റോപ്പുകൾ കൈയ്യടക്കി ഓട്ടോറിക്ഷയും,ജീപ്പുകളും,കാൾ ടാക്സികളും യാത്രക്കാരെ വിളിച്ചു കയറ്റി റൂട്ട് ബസ്സുകൾക്ക് സർവ്വീസ് നടത്താൻ പറ്റാത്ത സാഹചര്യമാണുള്ളതെന്ന് ഭാരവാഹികൾ പറഞ്ഞു.

ഈയ്യൊരു സാഹചര്യത്തിലാണ് സമര രംഗത്തേക്ക് ഇറങ്ങുന്നതെന്നും ഇവർ വ്യക്തമാക്കി.വാർത്താ സമ്മേളനത്തിൽ സെക്രട്ടറി ടി.എം.ദാമോദരൻ,പി.കെ.പവിത്രൻ,ബി.രാജീവൻ എന്നിവർ പങ്കെടുത്തു.












Click it and Unblock the Notifications