സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി സഞ്ചരിച്ച ഇന്നോവ കാറിൽ സ്വകാര്യ ബസിടിച്ചു
വടകര: കോടിയേരി സഞ്ചരിച്ച കാറിൽ ബസ്സിടിച്ചു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി സഞ്ചരിച്ച ഇന്നോവ കാറിൽ സ്വകാര്യ ബസിടിച്ചു. ദേശീയപാതയിലെ ചോറോട് മേൽപ്പാലത്തിന് സമീപം ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയാണ് അപകടം. പുറമേരിയിലെ മരണ വീട്ടിൽ പോയി തിരികെ വരുമ്പോഴാണ് അപകടം.
മുന്നിലുള്ള വാഹനം ചവുട്ടിയപ്പോൾ പെട്ടെന്ന് കോടിയേരി സഞ്ചരിച്ച കാറും ബ്രേയ്ക്കിട്ടു. കാറിനു പിറകെയെത്തിയ തൊട്ടിൽപ്പാലത്തു നിന്നും വടകരയിലേക്ക് വരികയായിരുന്ന പ്രസന്ന ബസ് കാറിനു പിറകിൽ ഇടിച്ചത്. അപകടത്തിൽ ആർക്കും പരുക്കില്ലെങ്കിലും കാറിന്റെ പിൻ ഭാഗത്തെ ഗ്ലാസും,ഡിക്കിയും പാടെ തകർന്നു.

അപകടത്തെ തുടർന്ന് പാർട്ടി ജില്ലാ കമ്മറ്റിയുടെ കാറിൽ കൊടിയേരി വടകരയിലെ പരിപാടിയിൽ പങ്കെടുക്കാനെത്തി.കാറും,ബസ്സും വടകര പോലീസ് സ്റ്റേഷനിലേക്ക് മാറ്റി.












Click it and Unblock the Notifications