കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഏത് റേഷന്‍കടയില്‍ നിന്നും റേഷന്‍ വാങ്ങാം: പുതിയ സംവിധാനം പ്രാബല്യത്തിൽ,

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: ഏത് റേഷന്‍കടയില്‍ നിന്നും റേഷന്‍ വാങ്ങുന്നതിന് കാര്‍ഡുടമകള്‍ക്ക് സൗകര്യം നല്‍കുന്നതിനായിട്ടുള്ള സംവിധാനം പ്രാബല്യത്തിൽ വന്നതായി ജില്ലാ സപ്ലൈ ഓഫിസർ അറിയിച്ചു. ഏത് കാര്‍ഡ് ഉടമകള്‍ക്കും ഏത് റേഷന്‍കടയില്‍ നിന്നും ആധാര്‍ അധിഷ്ഠിതമായ പോര്‍ട്ടബിലിറ്റി സംവിധാനത്തിലൂടെ അര്‍ഹമായ വിഹിതം കൈപ്പറ്റാം. ഒ.റ്റി.പി, മാന്വല്‍ തുടങ്ങിയ മറ്റ് മാര്‍ഗ്ഗങ്ങള്‍ പോര്‍ട്ടബിലിറ്റി മുഖേന റേഷന്‍ വിതരണത്തില്‍ അനുവദിക്കുന്നതല്ല. ഇതു സംബന്ധിച്ച പരാതികള്‍ക്ക് അതാത് താലൂക്ക് സപ്ലൈ, സിറ്റി റേഷനിംഗ് ഓഫീസുമായി ബന്ധപ്പെടേണ്ടതാണെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.

rationing-


അനര്‍ഹമായി മുന്‍ഗണനാ കാര്‍ഡുകള്‍ (ബി.പി.എല്‍, എ.എ.വൈ) കൈവശമുള്ളവര്‍ കാര്‍ഡ് പൊതുവിഭാഗത്തിലേക്ക് മാറ്റണം. സര്‍ക്കാര്‍,പൊതുമേഖലാ ജീവനക്കാര്‍, സര്‍വ്വീസ് പെന്‍ഷന്‍കാര്‍, 1000 ചതുരശ്ര അടിക്കുമേല്‍ വിസ്തീര്‍ണ്ണമുള്ള വീടുള്ളവര്‍, ഒരു ഏക്കറിന് മുകളില്‍ ഭൂമിയുള്ളവര്‍, നാലുചക്ര വാഹനമുള്ളവര്‍, ആദായനികുതി ഒടുക്കുന്നവര്‍, 25,000 രൂപക്കുമേല്‍ പ്രതിമാസ വരുമാനമുള്ളവര്‍ എന്നിവര്‍ മുന്‍ഗണനാ കാര്‍ഡുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ കാര്‍ഡുടമകള്‍ക്കെതിരെ നടപടി എടുക്കും.

പൊതുജനങ്ങള്‍ക്കും അനര്‍ഹരുടെ വിവരങ്ങള്‍ സ്വയം പേര് വെളിപ്പെടുത്താതെ 2374565 എന്ന നമ്പറില്‍ അറിയിക്കാം. സിറ്റി നോർത്ത്ഓഫീസ് പരിധിയില്‍ പരാതി പരിഹാരത്തിനായി റേഷനിംഗ് ഇന്‍സ്‌പെക്ടര്‍മാരുടെ 9188527837, 9188527838 എന്നീ നമ്പറുകളിലും, മാനേജര്‍, സി.ആര്‍.ഒ എന്നിവരുടെ 9188527502, 9188527402 നമ്പരുകളിലും ബന്ധപ്പെടാം. കാര്‍ഡുടമകള്‍ മാസവസാനത്തെ തിരക്ക്, ഇ-പോസ് മെഷീന്‍ പ്രശ്‌നങ്ങള്‍ എന്നിവ ഒഴിവാക്കുന്നതിനായി 25 ന് മുമ്പായി റേഷന്‍ സാധനങ്ങള്‍ വാങ്ങണമെന്നും റേഷനിംഗ് ഓഫീസര്‍ (നോര്‍ത്ത്) അറിയിച്ചു.

Kozhikode
English summary
Kozhikode Local News centralised rationing system may available.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X