കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഷെവര്‍ലെ കാര്‍വാങ്ങി മറിച്ചുവിറ്റു; സ്ത്രീക്ക് ഒരു വര്‍ഷം തടവും പിഴയും

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: ജര്‍മന്‍ മോട്ടോര്‍സില്‍നിന്നും ഷവര്‍ലെ ടവേര കാര്‍ കബളിപ്പിച്ച് വാങ്ങി വില്‍പ്പന നടത്തിയ കേസില്‍ സ്ത്രീക്ക് തടവും പിഴയും ശിക്ഷ. ഇരിങ്ങാലക്കുട സ്വദേശി കെ.ജെ ജിന്‍സിക്കാണ് കോഴിക്കോട് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഒരു വര്‍ഷം തടവും 5000 രൂപ പിഴയും വിധിച്ചത്. 2005ലായിരുന്നു കേസിനാസ്പദമായ സംഭവം.

2004 ഡിസംബറില്‍ ഇവര്‍ ജര്‍മന്‍ മോട്ടോര്‍സില്‍നിന്ന് ഒരു ഷെവര്‍ലെ കാര്‍ സ്വന്തമാക്കിയിരുന്നു. ഈ പരിചയം മുതലെടുത്ത് വിശ്വാസ്യതയുണ്ടാക്കി ഡ്രൈവര്‍ക്കൊപ്പം ഷോറൂമിലെത്തി 2005 ഫെബ്രുവരിയില്‍ ഒരു കാര്‍കൂടി വാങ്ങി കബളിപ്പിച്ചു എന്നാണ് കേസ്. വാങ്ങിയ വാഹനം പണമടക്കാതെ മറ്റൊരാള്‍ക്ക് വില്‍ക്കുകയായിരുന്നു. ഏഴു ലക്ഷം രൂപ വിലവരുന്ന വാഹനം വാങ്ങിയാണ് ഇവര്‍ കമ്പനിയെ കബളിപ്പിച്ചത്.

chevrolet

ജര്‍മന്‍ മോട്ടോര്‍സ് ഉടമ നല്‍കിയ പരാതി പ്രകാരം നടക്കാവ് പൊലീസ് കേസെടുത്ത് അന്വേഷിച്ചാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ഇന്ത്യന്‍ ശിക്ഷാ നിയമം 402 വകുപ്പു പ്രകാരം ഒരു വര്‍ഷം തടവും 5000 രൂപ പിഴയുമാണ് ശിക്ഷ. ജുഡിഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് വി. വിനോദാണ് വിധി പറഞ്ഞത്. പ്രൊസിക്യൂഷനുവേണ്ടി അസിസ്റ്റന്റ് പ്രൊസിക്യൂട്ടര്‍ കെ.എം തോമസ് ഹാജരായി.

Kozhikode
English summary
Kozhikode Local News cheating case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X