Get Updates
Get notified of breaking news, exclusive insights, and must-see stories!

മോദിയുടെ നയങ്ങൾ രാജ്യത്തിന് പുറത്തു പോകണമെന്നതാവണം പുതിയ മുദ്രാ വാക്യമെന്ന് സികെ നാണു എംഎൽഎ

വടകര: ക്വിറ്റ് ഇന്ത്യാ സമരത്തിന്റെ സ്മരണ പുതുക്കുമ്പോൾ മോദിയുടെ നയങ്ങൾ രാജ്യത്തിന് പുറത്തു പോകണമെന്നതാവണം പുതിയ മുദ്രാ വാക്യമെന്ന് ജനതാദൾ(എസ്)നിയമസഭാ കക്ഷി നേതാവ് സി.കെ.നാണു എം.എൽ.എ പറഞ്ഞു. ജനതാദൾ(എസ്)വടകര മണ്ഡലം കമ്മറ്റി ക്വിറ്റ് ഇന്ത്യാ ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സോഷ്യലിസ്റ്റ് കുടുംബ സംഗമം ഉൽഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മണ്ഡലം പ്രസിഡണ്ട് ടി.എൻ.കെ.ശശീന്ദ്രൻ അധ്യക്ഷത വഹിച്ചു.ജില്ലാ പ്രസിഡണ്ട് കെ.ലോഹ്യ മുഖ്യ പ്രഭാഷണം നടത്തി. കാഞ്ഞിക്കാവ് കുഞ്ഞികൃഷ്ണൻ,പി.നാണു മാസ്റ്റർ, എടയത്ത് ശ്രീധരൻ, കെ.കെ.ഫിറോസ്,കെ.പ്രകാശൻ, കൊയിലോത്ത് ബാബു എന്നിവർ പ്രസംഗിച്ചു.യൂത്ത് കോൺഗ്രസ് വടകര ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ക്വിറ്റ് ഇന്ത്യ ദിനത്തിൽ വടകരയിൽ മാനവ ജ്യോതി സംഗമം സംഘടിപ്പിച്ചു.സംഗമം ഡി സി സി ജനറൽ സെക്രട്ടറി ടി വി സുധീർ കുമാർ ഉദ്ഘാടനം ചെയ്തു.

CK Nanu

സമസ്ത മേഖലയിലും അരക്ഷിതാവസ്ഥ വളർത്തി കൊണ്ടാണ് മോഡി സർക്കാർ മുന്നോട്ട് പോവുന്നതെന്നും മോഡി സർക്കാരിനെ താഴെ ഇറക്കാൻ യുവാക്കൾ രംഗത്ത് ഇറങ്ങണമെന്നും ഇദ്ദേഹം പറഞ്ഞു. യൂത്ത് കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡന്റ് അഡ്വ പി ടി കെ നജ്മൽ അധ്യക്ഷത വഹിച്ചു. സഹീർ കാന്തിലാട്ട് , വി പി ദുൽഖിഫിൽ , പി എസ് രഞ്ജിത്ത് കുമാർ,നല്ലാടത്ത് രാഘവൻ,സുബിൻ മടപ്പള്ളി , പ്രഭിൻ പാക്കയിൽ , രജിത്ത് കോട്ടക്കടവ് , സുധീഷ് വള്ളിൽ, അജിനാസ് താഴത്ത് , ജി ശ്രീനാഥ്, അംജദ് പി കെ , ഫസലു പുതുപ്പണം, ഷിജില,ശാലിനി,ഗീത,ശശി കുറുമ്പയിൽ എന്നിവർ പ്രസംഗിച്ചു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+