കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ജാതി സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ലെന്ന് പരാതി; അന്വേഷിക്കാന്‍ ന്യൂനപക്ഷ കമ്മിഷന്റെ നിര്‍ദേശം

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: മകന് ജാതി സര്‍ട്ടിഫിക്കറ്റും നോണ്‍ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റും നല്‍കുന്നതിന് കോഴിക്കോട് തഹസില്‍ദാറും ഓഫിസ്‌ ജീവനക്കാരും കാലതാമസം വരുത്തിയെന്ന പരാതിയില്‍ നിജസ്ഥിതി അന്വേഷിച്ച് നടപടി എടുക്കാനും മൂന്നു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കാനും ന്യൂനപക്ഷ കമ്മിഷന്‍ ഉത്തരവ്. കുറ്റിക്കാട്ടൂര്‍ സ്വദേശിയുടെ പരാതിയെ തുടര്‍ന്നാണ് നടപടി. ആവശ്യമുന്നയിച്ച് ചെന്ന പരാതിക്കാരനേയും മകനേയും ഉദ്യോഗസ്ഥര്‍ അപമാനിച്ചതായും ആരോപണമുണ്ട്.

ആരോപണങ്ങള്‍ ശരിയാണെന്ന് ബോധ്യമായാല്‍ കുറ്റക്കാര്‍ക്കെതിരെ ഉചിതമായ നടപടി എടുക്കുന്നതിനും ജില്ലയില്‍ ക്രിമീലയര്‍ സര്‍ട്ടിഫിക്കറ്റും ജാതി സര്‍ട്ടിഫിക്കറ്റും കാലതാമസം കൂടാതെ ലഭിക്കുന്നതിന് വേണ്ട നടപടിയെടുക്കുന്നതിനും ജില്ലാ കലക്ടര്‍ക്ക് കമ്മിഷന്‍ നിര്‍ദേശം നല്‍കി.

PK Haneefa

ചെയര്‍മാന്‍ പി.കെ ഹനീഫയുടെ നേതൃത്വത്തില്‍ കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ന്യൂനപക്ഷ കമ്മീഷന്‍ സിറ്റിംഗില്‍ 26 കേസുകള്‍ പരിഗണിച്ചതില്‍ ഏഴ് കേസുകള്‍ തീര്‍പ്പാക്കി. പുതിയ രണ്ട് പരാതികള്‍ പരിഗണനയ്ക്ക് വന്നു. ഒരു കേസ് കലക്ടര്‍ റിപ്പോര്‍ട്ട് നല്‍കുന്നതിന് ഉത്തരവായി.

പൊലീസ്‌ അതിക്രമം, വിദ്യാഭ്യാസ വായ്പ, സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം, റേഷന്‍ കാര്‍ഡ് സംബന്ധിച്ച വിഷയം എന്നിവയാണ് കമ്മിഷന് മുമ്പാകെ പരിഗണനയ്ക്ക് വന്ന പ്രധാന പരാതികള്‍. ബാങ്ക് വായ്പയെടുത്ത് തിരിച്ചടവ് വീഴ്ച്ച വരുത്തിയത് സംബന്ധിച്ച കേസുകളാണ് പരിഗണനയ്ക്ക് കൂടുതലായി ലഭിച്ചത്. പലിശ കുറച്ചു നല്‍കുന്നതിന് നടപടിയുണ്ടാകണമെന്നാവശ്യപ്പെട്ടാണ് പരാതികള്‍ ലഭിച്ചിരിക്കുന്നതെന്നും കമ്മിഷന്‍ ചെയര്‍മാന്‍ അറിയിച്ചു.

Kozhikode
English summary
Kozhikode Local News about Kerala State Commission for Minorities
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X