Get Updates
Get notified of breaking news, exclusive insights, and must-see stories!

വാഹനാപകട നഷ്ട പരിഹാര കേസിൽ 14 ലക്ഷം രൂപ നൽകാൻ വിധി: നഷ്ടപരിഹാരവും പലിശയും!!

വടകര: വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായ യുവാവിന് 14 ലക്ഷം രൂപ നഷ്ട്ട പരിഹാരം നൽകാൻ വടകര മോട്ടോർ ആക്സിഡന്റ് ക്ലെയിം ട്രൈബൂണൽ ജഡ്ജ് ഷിബു തോമസ് ഉത്തരവിട്ടു.ഏറാമല സ്വദേശി താക്കോത്തിന്റവിട വിജയന്റെ മകൻ വിനീഷിന്(28)ബസ്സിടിച്ച് ഗുരുതരമായി പരുക്കേറ്റ കേസിലാണ് 1388000 രൂപ ഒൻപത് ശതമാനം പലിശ സഹിതം നൽകാൻ കോടതി വിധിച്ചത്. കൂടാതെ കോടതി ചിലവും നൽകണം.ഓറിയൻറ്റൽ ഇൻഷുറൻസ് കമ്പനിയാണ് നഷ്ട്ട പരിഹാരം നൽകേണ്ടത്.

rupee-money-

2014 നവംബർ രണ്ടിനാണ് കേസിനാസ്പദമായ അപകടം.നിർമ്മാണ തൊഴിലാളിയായ വിനീഷ് വടകര നിന്നും തന്റെ കെ.എൽ-18 എൽ-7185 ബൈക്കിൽ ഏറാമലയിലേക്ക് പോകുമ്പോൾ ദേശീയപാതയിലെ പുഞ്ചിരിമിൽ സ്റ്റോപ്പിന് സമീപം വെച്ച് എതിരെ വന്ന കെ.എൽ-58 ഡി-3209 സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു.റോഡിലേക്ക് തെറിച്ചു വീണ വിനീഷ് ഗുരുതരമായി പരുക്ക് പറ്റി മാസങ്ങളോളം ചികിത്സയിലായിരുന്നു.അന്യായക്കാരന് വേണ്ടി അഡ്വ:പി.പി.സുനിൽകുമാർ ഹാജരായി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+