കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വിദ്യാർത്ഥികളുടെ ബസ് കൺസഷൻ: കാർഡ് റെഡി, യാത്രാ പ്രശ്നത്തിന് പരിഹാരം കാണും,നോഡൽ സുരക്ഷ ഉദ്യോയഗസ്ഥരും

  • By Desk
Google Oneindia Malayalam News

വടകര: വിദ്യാർത്ഥികളുടെ ബസ് കൺസഷൻ കാർഡ് വിതരണത്തിന് തയ്യാറായി, വിദ്യാർത്ഥികളുടെ യാത്രാ പ്രശ്നത്തിന് പരിഹാരം കാണാൻ വിദ്യാലയങ്ങളിൽ റോഡ് സുരക്ഷാ നോഡൽ ഓഫീസറെ നിയമിക്കണം. വടകര, കൊയിലാണ്ടി താലൂക്കുകളിലെ വിദ്യാർത്ഥികൾക്ക് ബസ്സുകളിൽ യാത്രാ ഇളവിനുള്ള പുതിയ പാസ് വിതരണത്തിന് തയ്യാറായതായി വടകര ആർടിഒ മധുസൂദനൻ അറിയിച്ചു.

ബുധൻ,ശനി ദിവസങ്ങളിൽ വൈകീട്ട് മൂന്ന് മണി മുതൽ വടകര റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസിൽ നിന്നും പാസുകൾ വിതരണം ചെയ്യും.കഴിഞ്ഞ വർഷം അനുവദിച്ച പാസ് ഉപയോഗിച്ച് ജൂലൈ 31 വരെ മാത്രമേ കൺസഷൻ അനുവദിക്കുകയുള്ളൂ.വിദ്യാഭ്യാസ മേധാവികൾ ആവശ്യമായ രേഖകൾ സഹിതം ആർ.ടി.ഓഫീസുമായി ബന്ധപ്പെടണം. സർക്കാർ, എയ്ഡഡ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പടെയുള്ളവർ പഠിക്കുന്ന സ്ഥാപനങ്ങൾക്കാണ് പാസ് അനുവദിക്കുക.മുഴുവൻ സമയവും ക്ലാസ് നടക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ റഗുലർ വിദ്യാർത്ഥികൾക്ക് പാസ് അനുവദിക്കും.

Students

പാർട്ട് ടൈം ക്ലാസ്സിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് കൺസഷൻ കാർഡിന് അർഹത ഉണ്ടായിരിക്കുന്നതല്ല.സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കോഴ്‌സിന്റെ അംഗീകാരവും, സ്ഥാപനത്തിന്റെ അംഗീകാരവും തെളിയിക്കുന്ന രേഖകൾ ഹാജരാക്കണം. ഞായറാഴ്ചകൾ ഉൾപ്പടെയുള്ള പൊതു അവധി ദിവസങ്ങളിൽ പഠന ആവശ്യങ്ങൾക്ക് യാത്രാ ഇളവ് അനുവദിക്കും. രാവിലെ ഏഴു മണി മുതൽ വൈകീട്ട് ഏഴു മണിവരെയാണ് ഇളവ് അനുവദിക്കുക.

വിദ്യാർത്ഥികൾ വീട്ടിൽ നിന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും തിരിച്ചുമാണ് കൺസഷൻ.ഹയർ സെക്കണ്ടറി വരെയുള്ള വിദ്യാർത്ഥികൾക്ക് സ്ഥാപന മേധാവികൾ നൽകുന്ന പാസ് അനുവദിക്കും.പരീക്ഷാ കേന്ദ്രങ്ങളിലേക്ക് പോകുന്ന വിദ്യാർത്ഥികൾക്ക് ഹാൾ ടിക്കറ്റും,പാസും കാണിച്ചാൽ ഇളവ് ലഭിക്കുന്നതാണ്.വിദ്യാർത്ഥികളുടെ യാത്രാ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് എല്ലാ വിദ്യാലയങ്ങളിലും റോഡ് സുരക്ഷാ നോഡൽ ഓഫീസറെ നിയമിക്കേണ്ടതാണ്.

സ്കൂളിൽ വരുന്ന വാഹനങ്ങളുടെ റെജിസ്ട്രർ നമ്പർ, ഡ്രൈവറുടെ പൂർണ്ണ വിവരങ്ങൾ എന്നിവ ശേഖരിച്ച് നോഡൽ ഓഫീസർ സൂക്ഷിക്കണം. ഈ വിവരങ്ങൾ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്ന മേഖലയിലെ ആർടിഓഫീസിൽ അറിയിക്കേണ്ടതാണെന്നും ആർടിഒ അറിയിപ്പിൽ പറഞ്ഞു.വിദ്യാർത്ഥികൾ അനുഭവിക്കുന്ന യാത്രാ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ 8281786091, 8547639118, 0496 2526234 എന്നീ നമ്പറുകളിൽ അറിയിക്കാവുന്നതാണ്

Kozhikode
English summary
Kozhikode Local News about student's concession card
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X