Get Updates
Get notified of breaking news, exclusive insights, and must-see stories!

യുവാവ് ക്ഷേത്രക്കുളത്തില്‍ മുങ്ങിമരിച്ച സംഭവം: അന്വേഷണം ക്രൈംബ്രാഞ്ചിന്

കോഴിക്കോട്: കുറ്റ്യാടി പാറക്കടവ് സ്വദേശി അജ്മലിന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിടാന്‍ ഹൈക്കോടതി ഉത്തരവ്. 2017 നവംബര്‍ 17നാണ് ബസ് ഡ്രൈവറായ അജ്മലിനെ പേരാമ്പ്ര കിഴിഞ്ഞാണ്യം ക്ഷേത്രക്കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തില്‍ ഉണ്ടായിരുന്ന മുറിവുകളുടെയും സംശയകരമായ സാഹചര്യങ്ങളുടെയും അടിസ്ഥാനത്തില്‍ അജ്മലിന്റേത് കൊലപാതകമാണെു ബന്ധുക്കളും നാട്ടുകാരും പരാതിപ്പെട്ടിരുന്നു. എന്നാല്‍ തെളിവുകളില്ലെന്നു കാണിച്ച് പേരാമ്പ്ര പോലിസ് കേസ് അന്വേഷണം പാതിവഴിയില്‍ അവസാനിപ്പിക്കുകയായിരുന്നുവെന്ന് ബന്ധുക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

ajmal-

മുങ്ങിമരണമെന്ന് സ്ഥാപിക്കാനായിരുു തുടക്കത്തില്‍ തന്നെ പോലിസ് ശ്രമിച്ചിരുന്നത്. പിന്നീട് പുനരന്വേഷണം ആവശ്യപ്പെട്ട് അജ്മലിന്റെ മാതാവ് എസ്ഡിപിഐ നേതൃത്വം നല്‍കുന്ന നിയമസഹായസമിതിയുടെ പിന്തുണയോടെ ഹൈക്കോടതിയില്‍ റിട്ട് ഹരജി ഫയല്‍ ചെയ്തു. ഇതിന്റ അടിസ്ഥാനത്തിലാണ് കോടതി ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടത്. ഒരു രാഷ്ട്രീയപ്പാര്‍ട്ടിയിലോ സംഘടനകളിലോ അംഗമല്ലാത്ത വ്യക്തിയായിരുന്നു അജ്മല്‍ എന്നും ബസ്സിലെ ജീവനക്കാരുമായി ബന്ധപ്പെട്ട പ്രശ്‌നമാണ് കൊലപാതകത്തിനു കാരണമെന്ന് സംശയിക്കുതായും ബന്ധുക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. പിതാവ് അമ്മത്, മാതാവ് റംല, കുഞ്ഞഹമ്മദ്, ജാഫര്‍ കുനിയോട്, ജലീല്‍ സഖാഫി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+