കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പുറക്കാട്ടിരി പുഴയിലേക്കു ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെടുത്തു

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: കഴിഞ്ഞദിവസം പുറക്കാട്ടിരിപാലത്തില്‍നിന്ന് പുഴയിലേക്ക് ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഫ്രാന്‍സിസ് റോഡ് പള്ളിപ്പറമ്പില്‍ പിപി ഹൗസില്‍ അബ്ദുള്‍ ഗഫൂറിന്റെ മകന്‍ അബ്ദുള്‍ മിഷ്‌രി(20) ന്റെ മൃതദേഹമാണ് ശനിയാഴ്ച രാവിലെ 10.40ഓടെ പോലീസും ഫയര്‍ ഫോഴ്‌സും ചേര്‍ന്ന് നടത്തിയ തെരച്ചിലില്‍ കണ്ടെത്തിയത്.

വ്യാഴാഴ്ച രാത്രി മിഷ്‌രി ചാടിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പുഴയില്‍ തെരച്ചില്‍ നടത്തിയത്. വെള്ളിയാഴ്ച രാവിലെ മുതല്‍ തെരച്ചില്‍ ആരംഭിച്ച സംഘത്തിന് വൈകുന്നേരമായിട്ടും കണ്ടെത്താന്‍ കഴിയാതിരുതിനാല്‍ യുവാവ് പുഴയില്‍ ചാടിയിട്ടുണ്ടാകില്ലെന്ന സംശയം ബലപ്പെട്ടിരുന്നു. മിഷ് രി ചാടിയതായി നേരിട്ടുകണ്ടവര്‍ ഉണ്ടായിരുന്നില്ല. യുവാവ് അയച്ച ഫോണ്‍ സന്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ ആയിരുന്നു തെരച്ചില്‍. വ്യാഴാഴ്ച രാത്രി തന്നെ എലത്തൂര്‍ പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തിയിരുന്നു.

Purakattiri river

രാത്രിയായതിനാല്‍ ഫയര്‍ഫോഴ്‌സിനു തിരച്ചില്‍ ആരംഭിക്കാന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് വെള്ളിയാഴ്ച രാവിലെ ബീച്ച് ഫയര്‍സേ്‌റ്റേഷനിലെ സ്‌റ്റേഷന്‍ ഓഫീസര്‍ പനോത്ത് അജിത്ത്കുമാറിന്റെ നേതൃത്വത്തിലുള്ള സ്‌കൂബ ടീം തിരച്ചില്‍ ആരംഭിച്ചു. ഈ ഭാഗങ്ങളില്‍ അടിയൊഴുക്ക് കൂടുതലായതിനാല്‍ ഏറെ പ്രയാസപ്പെട്ടാണ് സംഘം തെരച്ചില്‍ നടത്തിയത്. അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ പി.ഐ. ഷംസുദ്ദീന്‍, സദാനന്ദന്‍, മീഞ്ചന്ത ഫയര്‍ സ്റ്റോഷനിലെ പ്രദീപ്, ഇ. ശിഹാബുദ്ദീന്‍, ടി.എസ്. രതീഷ്, രദീപ് എിവരുടെ നേതൃത്വത്തിലുള്ള ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സംഘവും നാട്ടുകാരും ചേര്‍ാണ് തെരച്ചില്‍ നടത്തിയത്.

പെണ്‍സുഹൃത്തിനെ കാണാനെത്തി നിരാശനായി മടങ്ങവെ ഇനി ജീവിച്ചിരിക്കുന്നതില്‍ അര്‍ഥമില്ലെന്ന് പറഞ്ഞ് യുവാവ് സുഹൃത്തുക്കളുടെ ഫോണിലേക്ക് സന്ദേശമയച്ചിരുന്നു. പുറക്കാട്ടിരി പാലത്തിന് മുകളില്‍ വച്ച് ഫോണില്‍ സംസാരിച്ചു കൊണ്ടിരിക്കെ ഫോണ്‍ വെള്ളത്തിലേക്ക് വീഴുന്ന ശബ്ദം കേട്ടെന്നും മൊബൈല്‍ പിന്നീട് സ്വിച്ച് ഓഫ് ആയെന്നുമാണ് സുഹൃത്തുക്കള്‍ പോലീസിനെ അറിയിച്ചിരുന്നത്.

Kozhikode
English summary
Kozhikode Local News about deadbody found in river
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X