ആലപ്പുഴയ്ക്കും കോട്ടയത്തിനും കോഴിക്കോടിന്റെ സഹായം; ഒഴുകിയത് കോഴിക്കോടിന്റെ സ്‌നേഹവായ്പ്!
കോഴിക്കോട്: ആലപ്പുഴ, കോട്ടയം ജില്ലകളില്‍ വെളളപ്പൊക്കത്തില്‍ ദുരിതമനുഭിക്കുന്നവര്‍ക്ക് അവശ്യവസ്തുക്കള്‍ എത്തിക്കുന്നതിന് കോഴിക്കോട്ട് സ്വീകരിച്ചത് ലോഡ് കണക്കിന് സഹായം. കോഴിക്കോട് ജില്ലാ കലക്റ്റര്‍ മുന്‍കൈയെടുത്താണ് ഭക്ഷണം ഉള്‍പ്പെടെ അവശ്യസാധനങ്ങള്‍ സ്വീകരിക്കുന്നതിനുള്ള കൗണ്ടര്‍ ഒരുക്കിയത്. മാനാഞ്ചിറ ഡിടിപിസിയിലാണ് കൗണ്ടര്‍. പണം സ്വീകരിക്കുന്നില്ല.
കൗണ്ടറില്‍ മന്ത്രി ടി.പി രാമകൃഷ്ണന്‍ സന്ദര്‍ശനം നടത്തി. കോഴിക്കോടിന്റെ നന്മയാണ് ഇത്തരം സഹായ പ്രവൃത്തികളിലൂടെ പ്രതിഫലിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. കലക്ടര്‍ അഭ്യര്‍ത്ഥിച്ചതിനെ തുടര്‍ന്ന് നിരവധിയാളുകളാണ് രണ്ട് ദിവസങ്ങളിലായി കൗണ്ടറില്‍ എത്തിക്കൊണ്ടിരിക്കുന്നത്. ആലപ്പുഴ ജില്ലാ കലക്ടറുമായി സംസാരിച്ചപ്പോള്‍ കൂടുതല്‍ സഹായങ്ങള്‍ ആവശ്യമുണ്ടെന്ന് അറിയിച്ചിട്ടുണ്ട്.

ഇതിനാല്‍ ജില്ലയ്ക്ക് സാധ്യമാകുന്ന തരത്തില്‍ വരും ദിവസങ്ങളില്‍ സഹായം എത്തിക്കുന്നതിന് ശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു. അസി. കലക്ടര്‍ എസ്.അഞ്ജു, അഡിഷണല്‍ തഹസില്‍ദാര്‍ ഇ. അനിതകുമാരി, ഡി.ടി.പി.സി സെക്രട്ടറി ബിനോയ് വേണുഗോപാല്‍ എന്നിവര്‍ നേരിട്ടെത്തി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.












Click it and Unblock the Notifications