Get Updates
Get notified of breaking news, exclusive insights, and must-see stories!

വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് ലഹരി വിൽപ്പന; സ്കൂളുകൾ കേന്ദ്രീകരിച്ച് പ്രത്യേക പരിശോധന!

വടകര: ലഹരി ഉപയോഗം തടയാന്‍ വിദ്യാലയ പരിസരങ്ങള്‍ കേന്ദ്രീകരിച്ച് പ്രത്യേക പരിശോധനകള്‍ നടത്തും. വിദ്യാര്‍ത്ഥികള്‍ക്കിടയിലെ ലഹരി ഉപയോഗം തടയാനായി കുറ്റ്യാടി മണ്ഡലത്തിലെ സ്‌കൂള്‍ പരിസരങ്ങള്‍ കേന്ദ്രീകരിച്ച് പ്രത്യേക പരിശോധനകള്‍ നടത്താന്‍ എക്‌സൈസ്-പൊലീസ് അധികൃതരുടെയും ജനപ്രതിനിധികളുടെയും യോഗത്തില്‍ തീരുമാനം.

ടൗണുകളിലെ ലഹരി വസ്തുക്കളുടെ വിതരണം തടയാനും പ്രത്യേക പരിശോധനകള്‍ നടത്തും. വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് ബോധവത്കരണ പരിപാടികളും സംഘടിപ്പിക്കും.വടകര ടി.ബിയില്‍ നടന്ന യോഗത്തില്‍ പാറക്കല്‍ അബ്ദുല്ല എം.എല്‍.എ അധ്യക്ഷത വഹിച്ചു.

Drug

വേളം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി.കെ അബ്ദുല്ല, വില്യാപ്പള്ളി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് റിഷ വി.പി, കുന്നുമ്മല്‍ എ.ഇ.ഒ മോഹനന്‍ പി.സി, നാദാപുരം എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഷാജി എന്‍.കെ, വടകര റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ആര്‍ ജയരാജ്, കുറ്റ്യാടി എസ്.ഐ ജനാര്‍ദ് പി.എം, നാദാപുരം റേഞ്ച് പ്രിവന്റീവ് ഓഫീസര്‍ എ.കെ ശ്രീജിത്ത് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+