ലഹരി ഉപയോഗം തടയുന്നതിന് വനിതകളുടെ പിന്തുണ; നാദാപുരത്ത് പോലീസിന്റെ പ്രത്യേക യോഗം
നാദാപുരം: വനിതകളുടെ പിന്തുണ തേടുന്നതിന്റെ ഭാഗമായി പോലീസിന്റെ നേത്യത്വത്തിൽ വനിതകളുടെ പ്രത്യേക യോഗം ചേർന്നു. റൂറൽ എസ്പിജി ജയദേവിന്റെ നേത്യത്വത്തിൽ നാദാപുരം പോലീസ് സ്‌റ്റേഷനിലാണ് റൂറൽ പരിധിയിലെ വനിതാ നേതാക്കളുടെയും വനിതാ ജനപ്രനിധികളുടെയും യോഗം വിളിച്ചു ചേർത്തത്.
ലഹരി ഉപയോഗം തടയുന്നതിന് പോലീസ് കൂടുതൽ ജാഗ്രതയോടെ പ്രവർത്തിക്കണമെന്നായിരുന്നു യോഗത്തിലെ പ്രധാന ആവിശ്യം. കുറ്റക്യത്യം തടയുന്നതിനും മദ്യം മയക്കുമരുന്ന് എന്നിവയുടെ ഉപയോഗം നിയന്ത്രിക്കാനുളള സംവിധാനങ്ങളാണ് യോഗത്തിൽ പ്രധാനമായും ചർച്ചയായത്.പോലീസിന് നൽകുന്ന വിവരങ്ങൾ ചോരുന്നതായി ജനപ്രതിനിധികൾ റൂറൽ എസ്.പി.യോട് പറഞ്ഞു.രഹസ്യമായി പോലീസിന് നൽകുന്ന വിവരങ്ങൾ ചോരുന്ന അവസ്ഥ ഇനി മുതൽ ഉണ്ടാകില്ലെന്ന് പോലീസ് ഉദ്യോഗസ്ഥർ യോഗത്തിൽ ഉറപ്പ് നൽകി.

നാദാപുരം ഡിവൈഎസ്പി ഇ സുനിൽകുമാർ,സി.ഐ.മാരായ എൻ.സുനിൽകുമാർ,കെ.സുനിൽകുമാർ, എം.ആർ.ബിജു, എസ്.ഐ.എൻ.പ്രജീഷ്, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്മാരായ എം.കെ.സഫീറ, കെ.എം.സതി, ഷീജ, അന്നമ്മ ജോർജ്ജ്, കെ.ടി.അശ്വതി തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.












Click it and Unblock the Notifications