കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഡിവൈഎഫ്ഐ നേതാവിനെതിരെ സോഷ്യൽ മീഡിയയിൽ അപകീർത്തി; പോലീസ് കേസെടുത്തു...

  • By Desk
Google Oneindia Malayalam News

കുറ്റ്യാടി: പൊതുപ്രവർത്തകനും ഡിവൈഎഫ്ഐ മൊകേരി മേഖല കമ്മറ്റി പ്രസിഡണ്ടുമായ സുബിൻ ഗുൽമോഹറിനെതിരെ സമൂഹമാധ്യമങ്ങളിൽ അപകീർത്തികരമായ വാർത്ത പ്രചരിപ്പിച്ചതിനെതിരെ കുറ്റ്യാടി പോലീസിൽ പരാതി നൽകി. വ്യാജ എ കൗണ്ട് വഴി ഫേസ് ബുക്ക് മുഖേനയാണ് സുബിനെതിരെ വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നത്.

പ്രസ്തുത എക്കൗണ്ടിൽ മുഴുവൻ വർഗീയതയും തീവ്രവാദവും ആളിക്കത്തിക്കുന്ന സന്ദേശങ്ങളാണുള്ളതെന്ന് പരാതി ഉയർന്നിട്ടുണ്ട്. മഹാരാജാസ് കോളജിൽ വധിക്കപ്പെട്ട അഭിമന്യുവുമായി ബന്ധപ്പെട്ട് തീവ്രവാദത്തിനെതിരെ സുബിൻ ഫേസ് ബുക്കിൽ പോസ്റ്റിട്ടിരുന്നു. വർഗീയതയ്ക്കെതിരെയും തീവ്രവാദത്തിനെതിരെയും തൂലിക ചലിപ്പിച്ചതിന്റെ പേരിലാണ് സുബിനെതിരെ വ്യാജ എക്കാണ്ട് വഴി അപകീർത്തി വാർത്തകൾ പ്രചരിപ്പിക്കുന്നതെന്ന് പരാതിയിൽ പറയുന്നു.

Kozhikode map

പരാതി പോലീസ് ഐ.ടി.സെല്ലിന് കൈമാറി. അന്വേഷണം ആരംഭിച്ചതായി സി.ഐ.എ ൻ. സുനിൽ കുമാർ പറഞ്ഞു.സംഭവത്തിൽ സി.പി.എം മൊകേരി ലോക്കൽ കമ്മറ്റി പ്രതിഷേധിച്ചു വ്യാജവാർത്ത സൃഷ്ടിച്ച വരെ ഉടൻ നിയമത്തിനു മുമ്പിൽ കൊണ്ടുവരണമെന്ന് കമ്മറ്റി ആവശ്യപ്പെട്ടു.എം.പി.ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.പൊതു പ്രവർത്തകരെ സമുഹമാധ്യമങ്ങളിൽ കൂടി അപമാനിക്കാനുള്ള വർഗീയ ശക്തികളുടെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയരണമെന്ന് ഡി.വൈ.എഫ്.ഐ.കുന്നുമ്മൽ ബ്ളോക്ക് കമമറ്റി ആഹ്വാനം ചെയ്തു.മൊകേരിയിൽ പ്രവർത്തകർ പ്രകടനം നടത്തി. എ.റഷീദ്, എം.കെ.നികേഷ്, വി.പി.സുനീഷ്, പി.സി.സുജേഷ് നേതൃത്വം നൽകി

Kozhikode
English summary
Kozhikode Local News about DYFI leader
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X