Get Updates
Get notified of breaking news, exclusive insights, and must-see stories!

കോഴിക്കോടും ഇലക്ട്രിക് ബസ് സർവ്വീസ്; 28 മുതൽ ജുലൈ 2 വരെ പരീക്ഷണടിസ്ഥാനത്തിൽ സർവ്വീസ്...

കോഴിക്കോട്: തിരുവനന്തപുരത്തിനു പിന്നാലെ കൊച്ചിയിലും കോഴിക്കോട്ടും കെഎസ്ആര്‍ടിസി ഇലക്ട്രിക് ബസുകള്‍ ഓടിക്കുന്നു. ഈമാസം 27ന് രാത്രി ബസ് കോഴിക്കോട്ടെത്തും. 28ന് രാവിലെ മുതല്‍ ജൂലൈ രണ്ട് വരെയാണ് ബസ് കോഴിക്കോട്ട് പരീക്ഷണാടിസ്ഥാനത്തില്‍ സര്‍വീസ് നടത്തുക. നഗരത്തിലും സമീപപ്രദേശങ്ങളിലുമായിരിക്കും ഇതിന്റെ ആദ്യ സര്‍വിസുകള്‍.

ആദ്യഘട്ടത്തില്‍ ജില്ലക്ക് പുറത്തു സര്‍വിസ് നടത്തില്ല. ജില്ലക്കകത്ത് വിവിധ റൂട്ടുകളിലായിരിക്കും ആദ്യം സര്‍വിസ് ആരംഭിക്കുക. ഇലക്ട്രിക് ബസ് ഓടേണ്ട റൂട്ടുകളുടെ കാര്യത്തില്‍ ഏകദേശ ധാരണ ആയിട്ടുണ്ട്. ലോ ഫ്‌ളോര്‍ ബസിന്റെ അതേ ചാര്‍ജാണ് ഇലക്ട്രിക് ബസിലും ഈടാക്കുക.

Electric bus service

35 സീറ്റുള്ള ബസില്‍ നിരീക്ഷണ കാമറ, ജിപിഎസ് എന്നിവയുള്ളതാണ് ബസ്. ഡീസലിനു പകരം ഇലക്ട്രിക് മോട്ടോറിലാണ് ബസ് ഓടുക. ചാര്‍ജ് ചെയ്യുന്നതിനായി താല്ക്കാലിക സംവിധാനം ഡിപ്പോയില്‍ ഒരുക്കിയിട്ടുണ്ട്. പരീക്ഷണ ഓട്ടം വിജയിച്ചാല്‍ കൂടുതല്‍ ബസുകള്‍ നിരത്തിലിറക്കാനാണ് കെസ്ആര്‍ടിസിയുടെ തീരുമാനം.


Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+