കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മുന്‍ഗണനാ പരിശോധന കര്‍ശനം; എട്ട് റേഷന്‍കാര്‍ഡുകള്‍കൂടി പിടിച്ചെടുത്തു

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: സിറ്റി റേഷനിങ് ഓഫിസിന്റെ (നോര്‍ത്ത്) പരിധിയിലുള്ള പ്രദേശങ്ങളിലെ മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട അനര്‍ഹരായ കാര്‍ഡുടമകളെ കണ്ടെത്താനുള്ള നടപടികള്‍ ശക്തമാക്കി. കഴിഞ്ഞ ദിവസം നടത്തിയ സ്‌ക്വാഡ് പരിശോധനയില്‍ ഒരു എഎവൈ കാര്‍ഡ് ഉള്‍പ്പെടെ അനര്‍ഹമായി മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെട്ട എട്ട് റേഷന്‍ കാര്‍ഡുകള്‍ പിടിച്ചെടുത്തു.

<strong>ജില്ലകൾ തോറും മൊബൈൽ ടവർ കേബിൾ‍ മോഷണം; അവസാനം മലപ്പുറത്ത് കുടുങ്ങി, പ്രതി അറസ്റ്റിൽ!</strong>ജില്ലകൾ തോറും മൊബൈൽ ടവർ കേബിൾ‍ മോഷണം; അവസാനം മലപ്പുറത്ത് കുടുങ്ങി, പ്രതി അറസ്റ്റിൽ!

റേഷനിംഗ് ഓഫിസില്‍ സ്വമേധയാ നിരവധി പേര്‍ അനര്‍ഹമായ കാര്‍ഡുകള്‍ ഹാജരാക്കി. ഇത്തരത്തില്‍ ഒഴിവാക്കുന്ന അനര്‍ഹരുടെ എണ്ണത്തിനനുസരിച്ച് അര്‍ഹതപ്പെട്ട കാര്‍ഡുടമകളെ മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടുത്തും.

Ration card

1000 ചതുരശ്ര അടിക്കുമേല്‍ വിസ്തീര്‍ണ്ണമുള്ള വീടുള്ളവര്‍, ഒരു ഏക്കറിന് മുകളില്‍ ഭൂമിയുള്ളവര്‍, നാലുചക്ര വാഹനമുള്ളവര്‍, ആദായനികുതി ഒടുക്കുന്നവര്‍, 25,000 രൂപക്കുമേല്‍ പ്രതിമാസ വരുമാനമുള്ളവര്‍ എന്നിവര്‍ ഉള്‍പ്പെട്ടിട്ടുള്ള കാര്‍ഡുകളാണ് പൊതുവിഭാഗത്തിലേക്ക് മാറ്റുന്നത്. പരിശോധന ഇനിയും തുടരും. അനര്‍ഹരായ കാര്‍ഡുടമകള്‍ സിറ്റി റേഷനിംഗ് ഓഫിസില്‍ (നോര്‍ത്ത്) സ്വമേധായ കാര്‍ഡ് ഹാജരാക്കി മുന്‍ഗണനാ വിഭാഗത്തില്‍ നിന്നും മാറ്റണം.

അനര്‍ഹരായ കാര്‍ഡുടമകളില്‍ നിന്നും നവംബര്‍ മാസം മുതല്‍ വാങ്ങിയ റേഷന്‍ സാധനങ്ങളുടെ കമ്പോളവില ഈടാക്കുന്നതുള്‍പ്പെടെ കര്‍ശന നടപടികള്‍ വരും ദിവസങ്ങളില്‍ സ്വീകരിക്കുമെന്നും നിയമനടപടികള്‍ കൈക്കൊള്ളുമെന്നും സിറ്റി റേഷനിംഗ് ഓഫിസര്‍ അറിയിച്ചു.

Kozhikode
English summary
Kozhikode Local News about fake ration card issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X