കുടുംബസംഗമത്തിന് സ്വരൂപിച്ച തുക ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി കൊളായിക്കാര്‍
കോഴിക്കോട്: വിപുലമായ കുടുംബസംഗമത്തിന് നീക്കിവെച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി കൊളായി കുടുംബം. പരേതനായ മുഹമ്മദ്കുട്ടി ഹാജി ഖദീജ ദമ്പതികളുടെ ആറു മക്കളുടെ കുടുംബാംഗങ്ങള്‍ ബക്രീദ് ദിവസം കൊടിയത്തൂരില്‍ ഒത്തു ചേര്‍ന്നാണ് കുടുംബ സംഗമം ലളിതമാക്കി സ്വരൂപിച്ച തുക മുഴുവന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറാന്‍ തീരുമാനിക്കുന്നത്.
കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ വികസന സമിതി യോഗത്തിനെത്തിയ എം.എല്‍.എ മാരുടേയും ജില്ലാ കളക്ടറുടേയും സാന്നിധ്യത്തില്‍ 1,31,750 രൂപയുടെ ചെക്ക് കൊളായി കുടംബാംഗം നാസര്‍ കൊളായി തൊഴില്‍ വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന് കൈമാറി. എം.ഇ. ഫസല്‍, പി.പി നൗഫല്‍, എം.എ അബ്ദുള്‍ അസീസ് എന്നിവരും പങ്കെടുത്തു.

അതേസമയം, ജില്ലയിലേക്ക് വിദേശരാജ്യങ്ങളില്‍ നിന്നും പ്രളയ ദുരിതബാധിതരെ സഹായിക്കാന്‍ ഭക്ഷണ സാധനങ്ങളുടേയും വസ്ത്രങ്ങളുടേയും ഒഴുക്ക് തുടരുന്നു. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി 764 കാര്‍ഗോബോക്‌സുകളാണ് ജില്ലാ ഭരണ സംവിധാനം കോര്‍പ്പറേഷന്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ഒരുക്കിയ ഭക്ഷണ സംഭരണ വിതരണ കേന്ദ്രത്തില്‍ എത്തിയത്.
കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് എത്തിയ 141 കാര്‍ഗോ ബോക്‌സുകളില്‍ ഭക്ഷണസാധനങ്ങും വസ്ത്രങ്ങളുമാണ് ഉണ്ടായിരുന്നത്. കരിപ്പൂരില്‍ എത്തിച്ച 445 പെട്ടികള്‍ കോഴിക്കോട് ട്രോമകെയറാണ് സംഭരണ കേന്ദ്രത്തില്‍ എത്തിച്ചത്. ഇവ പരിശോധിച്ചു വരുന്നു. റോട്ടറി ഇന്റര്‍ നാഷണല്‍ 36 ബോക്‌സുകളും എത്തിച്ചു. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് 142 കാര്‍ഗോ ബോക്‌സുകളിലെ സാധനങ്ങളും കോഴിക്കോട് കൗണ്ടറില്‍ ലഭ്യമാക്കിയിട്ടുണ്ട്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.
Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08
keralacmrdf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.












Click it and Unblock the Notifications