കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തോരാമഴ ദുരിത മഴ: കൂത്താളി ഏക്കര്‍ കണക്കിന് നെല്ല് വെള്ളം കെട്ടി നിന്ന് നശിച്ചു

  • By Desk
Google Oneindia Malayalam News

പേരാമ്പ്ര: ദിവസങ്ങളായി തോരാതെ പെയ്യുന്ന കനത്ത മഴയില്‍ വ്യാപക കൃഷി നാശം. കൂത്താളി പൈതോത്ത് കേളന്‍ മുക്കില്‍ ഏക്കര്‍ കണക്കിന് നെല്ല് വെള്ളം കെട്ടി നിന്ന് നശിച്ചു. കേളന്‍ മുക്ക് പുത്തൂര്‍ ചാല്‍ വയലില്‍ കഴിഞ്ഞ പതിനഞ്ച് ദിവസമായി കെട്ടി നില്‍ക്കുന്ന വെള്ളത്തില്‍ ഇരുപത്തഞ്ചോളം കര്‍ഷകരുടെ പതിനഞ്ച് ഏക്കര്‍ സ്ഥലത്തെ കന്നി നെല്‍കൃഷിയാണ് നശിച്ചത്.

paddy-

വെള്ളം കെട്ടി നില്‍ക്കുന്നതിനാല്‍ ചെടി അഴുകിനശിച്ച നിലയിലാണ്. ചെമ്പ്ര പുഴ കരകവിഞ്ഞ് ഒഴുകുന്നതിനാല്‍ പുഴയോട് ചേര്‍ന്ന് കിടക്കുന്ന വയലിലാണ് കൃഷിനാശം. പുത്തൂര്‍ ചാലില്‍ നാരായണന്‍ നായര്‍, ജാനകി, കൊല്ലിയില്‍ ബാലകൃഷ്ണന്‍, എടപ്പറമ്പില്‍ ബാലകൃഷ്ണന്‍ നായര്‍, കരിമ്പില മൂലയില്‍ ചാത്തുക്കുട്ടി നായര്‍, കുഞ്ഞിരാമന്‍ നായര്‍, എളേറ്റില്‍ കല്യാണി അമ്മ, പാറച്ചാലില്‍ കുഞ്ഞിരാമന്‍, നാരായണന്‍, കളരിക്കണ്ടി ചന്ദ്രന്‍, പുതിയേടത്ത് കണ്ടി ദാമോദരന്‍, ചെക്കോട്ടി തുടങ്ങിയ കര്‍ഷകരുടെതാണ് കന്നികൃഷി.

English summary
Kozhikode Local News farmers faces lose after water clogging.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X