Get Updates
Get notified of breaking news, exclusive insights, and must-see stories!

പുരസ്‌കാരത്തുക 10,000 രൂപ ദുരിതാശ്വാസ നിധിയില്‍ നല്‍കി ഫാത്തിമാ ബിസ്മി

കോഴിക്കോട്: പ്രളയക്കെടുതിയില്‍ വലയുന്ന സഹജീവികളെ സഹായിക്കാനായി എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയായ ഫാത്തിമാ ബിസ്മി നല്‍കിയത് തനിക്ക് ലഭിച്ച പതിനായിരം രൂപ സമ്മാനത്തുക. പയമ്പ്ര ഹയര്‍സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ഥിനിയായ ഫാത്തിമാ ബിസ്മി തനിക്ക് ലഭിച്ച പി.വി.കെ കടമ്പേരി സ്മാരക പുരസ്‌കാര തുകയാണ് ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്. അവാര്‍ഡ് ലഭിച്ചതോ സെറിബ്രല്‍ പാല്‍സി ബാധിച്ച സഹപാഠിയെ ഒന്നാം ക്ലാസ് മുതല്‍ സ്‌നേഹത്തോടെ പരിപാലിച്ചതിനും.

fathima

കക്കോടി പടിഞ്ഞാറ്റുംമുറിയിലെ അടുപ്പ് നിര്‍മാണ തൊഴിലാളിയായ പുതങ്ങര മുഹമ്മദാലിയുടെയും നസീമയുടെയും മകളാണ് ഫാത്തിമ ബിസ്മി.

സ്‌കൂള്‍ അസംബ്ലിയില്‍ ചേര്‍ന്ന ചടങ്ങില്‍ വെച്ച് പ്രിന്‍സിപ്പല്‍ കെ. സഫിയ, ഹെഡ്മാസ്റ്റര്‍ ചന്ദ്രഹാസന്‍ കെ.കെ, പി.ടി.എ പ്രസിഡന്റ് പ്രേംരാജ് കെ.എം, പി.ടി.എ ചെയര്‍ പേഴ്‌സ പ്രബിഷ എിവര്‍ ചേര്‍ന്ന് ബിസ്മിയുടെ സംഭാവന ഏറ്റുവാങ്ങി. ഫാത്തിമ ബിസ്മി ഉള്‍പ്പെടെയുള്ള സ്‌കൂള്‍ പ്രതിനിധി സംഘം ഒന്നാംഘട്ട ദുരിതാശ്വാസത്തിലേക്കുള്ള വിഹിതം ജില്ലാകലക്ടര്‍ക്ക് ഉടന്‍ കൈമാറും.


ദുരിതാശ്വാസ നിധിയിലേക്ക് പല വഴിക്കുനിന്നും ധാരാളം സാധനങ്ങള്‍ സമാഹരിക്കപ്പെടുന്ന സാഹചര്യത്തില്‍ അവ നേരിട്ടുചെന്ന് സമാഹരിക്കാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചു. അതിനായി തീരുമാനിച്ച സ്ഥലവും തിയ്യതിയും:

കോഴിക്കോട് - സെപ്തംബര്‍ 10, 15 - വൈകീട്ട് മൂന്ന് മണി മുതല്‍ ഏഴ് വരെയും ഫറോക്ക് - സെപ്തംബര്‍ 10 - രാവിലെ ഒന്‍പത് മണി മുതല്‍ 12 വരെയും വടകര - സെപ്തംബര്‍ 11 - രാവിലെ ഒന്‍പത് മണി മുതല്‍ 12 വരെയും കുറ്റ്യാടി - സെപ്തംബര്‍ 11 - വൈകീട്ട് മൂന്ന് മണി മുതല്‍ ഏഴ് മണി വരെയും താമരശ്ശേരി - സെപ്തംബര്‍ 12 - രാവിലെ ഒന്‍പത് മണി മുതല്‍ 12 വരെയും മുക്കം - സെപ്തംബര്‍ 13 - വൈകീട്ട് മൂന്ന് മണി മുതല്‍ ഏഴ് മണി വരെയും കൊയിലാണ്ടി - സെപ്തംബര്‍ 15 - രാവിലെ ഒന്‍പത് മണി മുതല്‍ 12 വരെയും പണം ചെക്ക് ആയോ ഡിഡി ആയോ എത്തിക്കാവുന്നതാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+