പലപ്പോഴും നഗരഭയിലെ ഫയലുകൾ അപ്രത്യക്ഷമാകുന്നു; പരാതിക്ക് പരിഹാരമില്ല, ബുദ്ധിമുട്ടിലായി ജനങ്ങൾ...
വടകര: നഗരസഭയിലെ വിവിധ സെക്ഷനുകളില്‍ തീര്‍പ്പുകല്‍പ്പിക്കേണ്ട ഫയലുകള്‍ കാണാതാവുന്നതായി പരാതി. കഴിഞ്ഞ ദിവസം ചേര്‍ന്ന കൗണ്‍സില്‍ യോഗത്തിലാണ് വിവിധ കൗണ്‍സിലര്‍മാര്‍ ഈ പരാതി ഉന്നയിച്ചത്. ഇത് മൂലം സാധാരണക്കാരായ പൊതുജനങ്ങള്‍ ഏറെ ബുദ്ധിമുട്ടുന്നതായും ഉടന്‍ പരിഹാരം കാണണമെന്നും ആവശ്യം ഉയർന്നിരിക്കയാണ്.
വിധവകളുടെ മക്കള്‍ക്കുള്ള വിവാഹ സഹായം ലഭിക്കാന്‍ മൂന്ന് ദിവസം ബാക്കി നില്‍ക്കെ ഇത് സംബന്ധിച്ച ഫയലുകള്‍ കാണാത്തത് കൊണ്ട് വീണ്ടും രേഖ സമര്‍പ്പിക്കേണ്ട ഗതികേടുണ്ടായതായി കൗൺസിലർമാർ തന്നെ ആരോപണവുമായി രംഗത്ത് വന്നിരിക്കയാണ്. കറുകപാലത്തിന്റെ പൊട്ടിയ തൂണുകള്‍ നന്നാക്കാന്‍ മുമ്പ് തയ്യാറാക്കിയ എസ്റ്റിമേറ്റ് രേഖകള്‍ ഓഫീസില്‍ കാണാത്തത് കൊണ്ട് പ്രവൃത്തി തുടങ്ങാനാകാത്തതും പ്രതിഷേധത്തിന് ഇടയാക്കിയിരിക്കയാണ്.

ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ സ്ഥലം മാറി പോയത് കൊണ്ടാണ് നടപടികള്‍ വൈകുന്നതെന്നാണ് എഞ്ചിനീയറിംഗ് വിഭാഗം പറയുന്നത്. എന്നാല്‍ ബന്ധപ്പെട്ട ഫയല്‍ കാണാതാവുന്ന് എങ്ങിനെയാണെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കണമെന്നാണ് അംഗങ്ങളുടെ ആവശ്യം. ക്ഷേമപെന്‍ഷനുകള്‍ നല്‍കുന്നതിലും വേണ്ട രേഖകള്‍ സൂക്ഷിക്കാത്തത് കൊണ്ട് ആദ്യം ലഭിക്കേണ്ടവര്‍ക്ക് കാത്തിരിക്കേണ്ട ഗതികേടാണ് നിലവിലുള്ളത്.
പിന്നീട് അപേക്ഷ നല്‍കിയവര്‍ക്ക് പെന്ഷന് ലഭിക്കുന്നതോടെ ഗുണഭോക്താക്കൾ പരാതികളുമായി ജന പ്രതിനിധികളെ സമീപിക്കുന്ന അവസ്ഥയാണുള്ളത്. ഇത്തരത്തില്‍ ഫയല്‍ കാണാതാവുന്ന നിരവധി പ്രശ്നങ്ങളാണ് നഗരസഭയിലുള്ളത്. മാത്രമല്ല പല അപേക്ഷയിലും തീര്‍പ്പ് കല്പിക്കുന്നത് സംബന്ധിച്ച സമയപരിധിമാസങ്ങളോളം നീണ്ടു പോകുന്നതായും പരാതി ഉയര്‍ന്നിട്ടുണ്ട്. കൂടുതലും എഞ്ചിനീയറിംഗ് സെക്ഷനിലെ പരാതിയാണ് ഉയരുന്നത്.
പലരും പുതിയ വീടിന്റെ പ്ലാനിന് അപേക്ഷ നല്കിയവരും, പ്ലാന്‍ മാറ്റുന്നത് സംബന്ധിച്ചുംസമയബന്ധിതമായി രേഖകള്‍ നല്കാന് എഞ്ചിനീയറിംഗ് സെക്ഷനിലെഉദ്യോഗസ്ഥര്ക്ക് കഴിഞ്ഞിട്ടില്ല. ഒരു പ്ലാന്‍ സ്വീകരിച്ച് അതിന്മേലുള്ള ന്യൂനത മനസിലാക്കി അപേക്ഷകന് അയക്കേണ്ട നോട്ടീസ് പോലും അയക്കുന്നതില്‍ വലിയ വീഴ്ചയാണ് വരുത്തിയതെന്ന് അപേക്ഷകർ പറയുന്നു.നഗര പരിധിയിൽ പെട്ട പതിമൂന്നാം വാർഡിൽ പാറോൽ ഭാഗത്ത് പൊതു തോട് സ്വകാര്യ വ്യക്തി മണ്ണിട്ട് നികത്തിയിട്ട് നടപടി സ്വീകരിക്കുന്നതിന് പകരം ഇയ്യാളെ സംരക്ഷിക്കുന്ന നടപടിയാണ് എൻജിനീയറിങ് വിഭാഗം സ്വീകരിച്ചത്.
ഇക്കഴിഞ്ഞ മാർച്ച് മാസം നൽകിയ പരാതിയിൽ നടപടി സ്വീകരിക്കാതായതോടെ മഴ കനത്തതോടെ തൊട്ടടുത്ത വീട്ടിലെ കക്കൂസ് മാലിന്യം പുറത്തേക്ക് വരികയും കിണർ മലിന മാകുകയും ചെയ്തു.ഈ സംഭവത്തിലും നഗര സഭയ്ക്ക് പരാതി നൽകിയിട്ടും ആരോഗ്യ വിഭാഗം ഇതേ വരെ സ്ഥലം സന്ദർശിച്ച് പരിശോധന നടത്താൻ തയ്യാറായിട്ടില്ല.പകർച്ച വ്യാധികൾ പടർന്നു പിടിക്കുന്ന ഈ സമയത്ത് പരിസര ശുചിത്വം പാലിക്കണമെന്ന നഗരസഭയുടെ നിർദേശം അവഗണിക്കുകയാണ് ഒരു വിഭാഗം ഉദ്യോഗസ്ഥർ.കഴിഞ്ഞ കൗണ്‍സില്‍ യോഗങ്ങളിലും ഇത്തരം പ്രശ്നങ്ങള്‍ കൗണ്‍സിലര്‍മാര്‍ ഉന്നയിച്ചിരുന്നു.
-
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും












Click it and Unblock the Notifications