കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

നെൽകൃഷി നടത്താതെ വ്യാജ രേഖയുണ്ടാക്കി തട്ടിപ്പ്; സിപിഎമ്മിന്റെ പ്രമേയം അംഗീകരിച്ചില്ല... ഇറങ്ങി പോയി!

  • By Desk
Google Oneindia Malayalam News

വടകര: ആയഞ്ചേരി കൃഷി ഭവനിൽ നടന്ന സാമ്പത്തിക തട്ടിപ്പ് അന്വേഷിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെടുന്ന പ്രമേയം അംഗീകരിക്കാൻ തയ്യാറാകാത്ത യുഡിഎഫ് ഭരണ സമിതിയുടെ നിലപാടിൽ പ്രതിഷേധിച്ച് എൽഡിഎഫ് അംഗങ്ങൾ ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് ഭരണ സമിതി യോഗത്തിൽ നിന്നും ഇറങ്ങിപ്പോയി.

നെൽകൃഷി നടത്താതെ വ്യാജ രേഖയുണ്ടാക്കി കൃഷി ഭവനിൽ നിന്നും ഫണ്ട് തട്ടിയെടുത്ത നടപടിയിൽ സമഗ്ര അന്വേഷണം നടത്തി പണം തിരിച്ചു പിടിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയമാണ് സിപിഎം അംഗം ടി.വി.കുഞ്ഞിരാമൻ അവതരിപ്പിച്ചത്.പ്രമേയം അംഗീകരിക്കാത്ത ഭരണ സമിതി നിലപാട് അഴിമതിക്ക് കൂട്ട് നിൽക്കുന്നതാണെന്ന് ഇടത് അംഗങ്ങൾ ആരോപിച്ചു.

Ayancheri

ആയഞ്ചേരി മുക്കടത്തും വയലിൽ രണ്ട് ഹെക്റ്റർ തരിശ് ഭൂമിയിൽ നെൽകൃഷി നടത്തിയെന്ന വ്യാജ രേഖയുണ്ടാക്കി യു.ഡി.എഫുകാരായ നെല്ലുല്പാതക സമിതി പ്രസിഡണ്ടും,സെക്രട്ടറിയും 50000 രൂപ തട്ടിയെടുത്തെന്നാണ്‌ പരാതി.സംഭവം വിവാദമായതോടെ കർഷകരുടെ പ്രതിഷേധം ശക്ത മാകുകയും സമിതി പ്രസിഡണ്ടും,സെക്രട്ടറിയും രാജി വെക്കുന്ന

അവസ്ഥയിലേക്ക് നീങ്ങുകയും ചെയ്തു.പ്രതിഷേധത്തിന്റെ ഭാഗമായി അഴിമതിക്കാരെ സംരക്ഷിക്കുന്ന ഭരണ സമിതി നിലപാടിന്നെതിരെ ഈ മാസം 29ന് ഡി.വൈ.എഫ്.ഐ യുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസ് മാർച്ചും പ്രഖ്യാപിച്ചിട്ടുണ്ട്.

Kozhikode
English summary
Kozhikode Local News Finance fraud
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X