കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കുറ്റ്യാടിയിൽ ബാഡ്മിന്റൺ സ്റ്റേഡിയത്തിന് തറക്കല്ലിട്ടു: കായിക കേരളത്തിന് വാഗ്ധാനം!

  • By Desk
Google Oneindia Malayalam News

കുറ്റ്യാടി: കുറ്റ്യാടി സ്പോർട്സ് ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ കള്ളാട് പുനത്തിൽ ബാഡ്മിന്റൺ ഇൻഡോർ സ്‌റ്റേഡിയം നിർമാണം ആരംഭിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സജിത്ത് തറക്കല്ലിടൽ കർമം നിർവഹിച്ചു. കലുഷിതമായ സമകാലിക സാഹചര്യത്തിൽ സൗഹാർദത്തിന്റെ പുതിയ അധ്യായങ്ങൾ രചിക്കാൻ കായിക കൂട്ടായ്മകൾക്ക് സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ലോകകപ്പ് ഫുട്ബോളിൽ ഇന്ത്യ കളിക്കുന്നില്ലെങ്കിൽ പോലും ആവേശത്തോടെയാണ് നമ്മുടെ നാട്ടുകാർ കളിയെ നെഞ്ചേറ്റുന്നത്. മതത്തിനും ജാതിക്കും സമുദായത്തിനും അതീതമായി സൗഹാർദങ്ങൾ രൂപപ്പെടും എന്നതാണ് കായിക വിനോദങ്ങളുടെ പ്രത്യേകതയെന്നും അദ്ദേഹം പറഞ്ഞു.

badmintonstadium-

മരുതോങ്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം സതി ലോഗൊ പ്രകാശനം ചെയ്തു. ഗ്രാമപഞ്ചായത്തംഗം അബ്ദുൽ ലത്തീഫ് അധ്യക്ഷനായിരുന്നു. ഒ.കെ ഫാരിസ് പ്രൊജക്റ്റ് വിശദീകരിച്ചു. സംഘാടക സമിതി ചെയർമാൻ സി.എച്ച് ഷരീഫ്, കെ.പി മുനീർ, കെ.പി അബ്ദുൽ റസാഖ്, കെ. ശ്രീധരൻ, പി. ബഷീർ, കെ.പി റഷീദ്, കൊല്ലാണ്ടി അഷറഫ്, ഓർമ റഫീഖ് തുടങ്ങിയവർ സംസാരിച്ചു. കുറ്റ്യാടിയിലെയും പരിസരത്തെയും 35 പേർ ചേർന്നാണ് സ്പോർട്സ് ട്രസ്റ്റ് രൂപീകരിച്ചത്. മൂന്ന് കോർട്ടുകളാണ് സ്‌റ്റേഡിയത്തിൽ ഒരുങ്ങുന്നത്.

Kozhikode
English summary
Kozhikode Local News foundation stone laid for badminton stadium.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X