കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോഴിക്കോട്ട് കഴിഞ്ഞമാസം പിടിച്ചത്; 6728 ലിറ്റര്‍ വാഷ്, 11 കിലോ കഞ്ചാവ്, 75 നൈട്രാസെപാം ഗുളികകള്‍

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: ഓണത്തോടനുബന്ധിച്ച് വ്യാജമദ്യത്തിന്റെ ഒഴുക്ക് തടയാന്‍ അതിര്‍ത്തി കടന്നു വരുന്ന വാഹനങ്ങളില്‍ എക്‌സൈസും പോലീസും സംയുക്തമായി പരിശോധന നടത്തും. മദ്യത്തിന്റെയും മയക്ക്മരുന്നിന്റെയും വ്യാപനം തടയുന്നതിനായി ഈ മാസം അവസാനം മുതല്‍ സ്‌പെഷല്‍ ഡ്രൈവ് ആരംഭിക്കും. എ.ഡി.എം ടി. ജനില്‍കുമാറിന്റെ അധ്യക്ഷതയില്‍ കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജില്ലാതല ജനകീയ കമ്മിറ്റിയിലാണ് തീരുമാനം.

കഴിഞ്ഞ മാസം 1536 റെയ്ഡുകളിലും 24 കമ്പയിന്റ് റെയിഡുകളിലുമായി 208 അബ്കാരി കേസുകളും 72 എന്‍ഡിപിഎസ് കേസുകളും 782 കോട്പ ആക്ട് പ്രാകരമുള്ള കേസുകളുമാണ് ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തത്. കേസുകളിലുള്‍പ്പെട്ട 110 പ്രതികളെ അറസ്റ്റ് ചെയ്തു. 24 ലേബര്‍ ക്യാമ്പുകള്‍ പരിശോധിച്ച് 63 ലിറ്റര്‍ ചാരായവും 405 ലിറ്റര്‍ മാഹി മദ്യവും 354 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യവും 6728 ലിറ്റര്‍ വാഷും പിടിച്ചു.

Liquor

11.127 കി.ഗ്രാം കഞ്ചാവ്, 75 നൈട്രാസെപാം ഗുളികകള്‍, 446 കിലോഗ്രാം പുകയില ഉത്പന്നങ്ങള്‍, 92 സ്പാസ്‌മോ ഗുളികകള്‍, 4 ഗ്രാം ബ്രൗണ്‍ഷുഗര്‍ എന്നിവയും പിടിച്ചെടുത്തു. എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി 20,265 വാഹനങ്ങള്‍ പരിശോധനക്ക് വിധേയമാക്കി. ജില്ലയില്‍ 74 തവണ പഞ്ചായത്തുതല മീറ്റിങ്ങുകളും 256 ബോധവല്‍ക്കരണ പരിപാടികളും നടത്തി.

വിവിധ സ്‌കൂളുകളിലായി സ്ഥാപിച്ചിട്ടുളള പരാതിപ്പെട്ടികള്‍ പരിശോധിച്ച് നടപടികള്‍ സ്വീകരിക്കുകയും വിമുക്തി മിഷന്റെ ഭാഗമായി ബ്ലോക്ക് പഞ്ചായത്ത് തല പരിപാടികളും സംഘടിപ്പിച്ചു. വിദ്യാര്‍ഥികളില്‍ മദ്യ മയക്കുമരുന്നു വ്യാപനം തടയുന്നതിനായി സ്‌കൂള്‍ കോളേജ് തലങ്ങളില്‍ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളും ദിവസം തോറും ഷാഡോ എക്‌സൈസിന്റെ നിരീക്ഷണവും നടത്തി. കൂടാതെ അന്യസംസ്ഥാന തൊഴിലാളികള്‍ കൂടുതലായി താമസിക്കുന്ന സ്ഥലങ്ങളില്‍ ആഴ്ചയില്‍ ഒരു ദിവസം ഓപ്പറേഷന്‍ ഭായ് എന്ന പേരില്‍ പരിശോധന നടത്തുന്നുമുണ്ട്.

Kozhikode
English summary
Kozhikode Local News about ganja case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X