കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സർക്കാരിന് വൻ നഷ്ടങ്ങളുണ്ടാക്കി ഓഫീസ് കെട്ടിടങ്ങൾ; കാട് മൂടി, തെരുവ് നായ താവളമായി ഓഫീസ് കെട്ടിടങ്ങൾ

  • By Desk
Google Oneindia Malayalam News

വടകര: ലക്ഷങ്ങൾ ചിലവാക്കി നിർമ്മിച്ച സർക്കാർ കെട്ടിടം അനാഥാവസ്ഥയിൽ . പുതിയ ഓഫീസുകള്‍ക്കായി പരക്കംപായുമ്പോഴും സര്‍ക്കാര്‍ കെട്ടിടങ്ങള്‍ അറ്റകുറ്റപ്പണികള്‍ ചെയ്യാതെ പൊട്ടിപ്പൊളിഞ്ഞു നശിക്കുന്നു. വടകര താലൂക്ക് ഓഫീസിനു പിന്നിലുള്ള കെട്ടിടമാണ് അറ്റകുറ്റപ്പണികള്‍ ചെയ്യാതെ നശിക്കുന്നത്.

പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ താമസിക്കാനായി നിര്‍മ്മിച്ച ആശ്വാസ കേന്ദ്രമാണ് ഈ കെട്ടിടം. നിലവിൽ കാടുമൂടിക്കിടന്ന കെട്ടിടത്തിനു ചുറ്റും ഇഴജീവികളുടെയും, മുള്ളന്‍പന്നി, കുറുക്കന്‍,തെരുവ് നായ എന്നിവയുടെ സങ്കേതമായി മാറിയിരിക്കയാണ്. അറ്റകുറ്റപ്പണികള്‍ നടത്തി നവീകരിച്ചാല്‍ മറ്റ് സാങ്കേതിക പ്രശ്നങ്ങള്‍ ഇല്ലെങ്കില്‍ പല ഓഫീസുകളും ഇവിടെ പ്രവര്‍ത്തിക്കാന്‍ കഴിയും. മാത്രവുമല്ല കഴിഞ്ഞ ദിവസം ഉൽഘാടനം ചെയ്ത റവന്യൂ ഡിവിഷൻ ഓഫീസ് ഇവിടത്തേക്ക് മാറ്റാനും കഴിയും.

Government building

നിലവിൽ താൽക്കാലികമായി പി ഡബ്ല്യു ഡി റസ്റ്റ് ഹൌസിലാണ് ആർ.ഡി.ഒ ഓഫീസ് പ്രവര്‍ത്തിക്കുന്നത്. ഈ കെട്ടിടത്തിന് അടുത്തുതന്നെ നല്ലൊരു കിണര്‍ മാലിന്യം തള്ളി ഉപയോഗശൂന്യമായിരിക്കുകയാണ്. ഇത് അറ്റകുറ്റപ്പണി നടത്തിയാൽ സിവിൽ സ്റ്റേഷനിലെ മുഴുവൻ ഓഫീസുകളിലും ആവശ്യമുള്ള ശുദ്ധ ജലത്തിന് വേറെ ആശ്രയിക്കേണ്ടിവരില്ല. ബ്രിട്ടീഷ് ഭരണകാലത്താണ് ഈ കിണര്‍ പണിതതെന്നാണ് പ്രദേശവാസികള്‍ പറഞ്ഞു.

അടുത്തുള്ള ജയിലില്‍ കഴിയുന്ന തടവുകാർക്ക് കുടിക്കാനും കുളിക്കാനുമായാണ് ഈ കിണര്‍ ഉപയോഗിച്ചത്. വേനല്‍ക്കാലത്ത് പരിസരത്തെ വീട്ടുകാര്‍ കുടി വെള്ളത്തിനായി ഈ കിണറിനെയാണ് ആശ്രയിച്ചിരുന്നത്.എന്നാൽ കിണർ മലിനമായതോടെ ആരും ശ്രദ്ധിക്കാത്ത അവസ്ഥയായി. താലൂക്കിൽ പല ഓഫീസുകളും ലക്ഷങ്ങൾ മുടക്കി വാടക കെട്ടിടത്തിൽ പ്രവർത്തിക്കുമ്പോൾ ഇത്തരം കെട്ടിടങ്ങൾ ഉപയോഗയോഗ്യമാക്കിയാൽ സർക്കാർ ഖജനാവിന് വൻ സാമ്പത്തിക ലാഭം ഉണ്ടാകും.

പുതിയ ഓഫീസുകള്‍ക്കായി പരക്കംപായുമ്പോഴും സര്‍ക്കാര്‍ കെട്ടിടങ്ങള്‍ അറ്റകുറ്റപ്പണികള്‍ ചെയ്യാതെ പൊട്ടിപ്പൊളിഞ്ഞു നശിക്കുന്നു. വടകര താലൂക്ക് ഓഫീസിനു പിന്നിലുള്ള കെട്ടിടമാണ് അറ്റകുറ്റപ്പണികള്‍ ചെയ്യാതെ നശിക്കുന്നത്. പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ താമസിക്കാനായി നിര്‍മ്മിച്ച ആശ്വാസ കേന്ദ്രമാണ് ഈ കെട്ടിടം. നിലവിൽ കാടുമൂടിക്കിടന്ന കെട്ടിടത്തിനു ചുറ്റും ഇഴജീവികളുടെയും, മുള്ളന്‍പന്നി, കുറുക്കന്‍,തെരുവ് നായ എന്നിവയുടെ സങ്കേതമായി മാറിയിരിക്കയാണ്.

അറ്റകുറ്റപ്പണികള്‍ നടത്തി നവീകരിച്ചാല്‍ മറ്റ് സാങ്കേതിക പ്രശ്നങ്ങള്‍ ഇല്ലെങ്കില്‍ പല ഓഫീസുകളും ഇവിടെ പ്രവര്‍ത്തിക്കാന്‍ കഴിയും. മാത്രവുമല്ല കഴിഞ്ഞ ദിവസം ഉൽഘാടനം ചെയ്ത റവന്യൂ ഡിവിഷൻ ഓഫീസ് ഇവിടത്തേക്ക് മാറ്റാനും കഴിയും.നിലവിൽ താൽക്കാലികമായി പി ഡബ്ല്യു ഡി റസ്റ്റ് ഹൌസിലാണ് ആർ.ഡി.ഒ ഓഫീസ് പ്രവര്‍ത്തിക്കുന്നത്. ഈ കെട്ടിടത്തിന് അടുത്തുതന്നെ നല്ലൊരു കിണര്‍ മാലിന്യം തള്ളി ഉപയോഗശൂന്യമായിരിക്കുകയാണ്. ഇത് അറ്റകുറ്റപ്പണി നടത്തിയാൽ സിവിൽ സ്റ്റേഷനിലെ മുഴുവൻ ഓഫീസുകളിലും ആവശ്യമുള്ള ശുദ്ധ ജലത്തിന് വേറെ ആശ്രയിക്കേണ്ടിവരില്ല.

ബ്രിട്ടീഷ് ഭരണകാലത്താണ് ഈ കിണര്‍ പണിതതെന്നാണ് പ്രദേശവാസികള്‍ പറഞ്ഞു.അടുത്തുള്ള ജയിലില്‍ കഴിയുന്ന തടവുകാർക്ക് കുടിക്കാനും കുളിക്കാനുമായാണ് ഈ കിണര്‍ ഉപയോഗിച്ചത്. വേനല്‍ക്കാലത്ത് പരിസരത്തെ വീട്ടുകാര്‍ കുടി വെള്ളത്തിനായി ഈ കിണറിനെയാണ് ആശ്രയിച്ചിരുന്നത്.എന്നാൽ കിണർ മലിനമായതോടെ ആരും ശ്രദ്ധിക്കാത്ത അവസ്ഥയായി. താലൂക്കിൽ പല ഓഫീസുകളും ലക്ഷങ്ങൾ മുടക്കി വാടക കെട്ടിടത്തിൽ പ്രവർത്തിക്കുമ്പോൾ ഇത്തരം കെട്ടിടങ്ങൾ ഉപയോഗയോഗ്യമാക്കിയാൽ സർക്കാർ ഖജനാവിന് വൻ സാമ്പത്തിക ലാഭം ഉണ്ടാകും.

Kozhikode
English summary
Kozhikode Local News about government buildings
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X