കോഴിക്കോട്ട് മഴ കുറഞ്ഞു: ക്യാമ്പുകളില്‍ 23060 പേര്‍, ഞായറാഴ്ചയും സര്‍ക്കാര്‍ ഓഫിസുകള്‍ തുറന്നു
കോഴിക്കോട്: ജില്ലയില്‍ മഴയുടെ ശക്തി കുറഞ്ഞതോടെ ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്ന് കൂടുതല്‍ പേരും വീടുകളിലേക്ക് മടങ്ങി. നിലവില്‍ 149 ക്യാമ്പുകളില്‍ 7369 കുടുംബങ്ങളില്‍ നിന്നും 23060 പേരാണുളളത്. നാല് താലൂക്കുകളിലും പകുതിയിലേറെ ക്യാമ്പുകള്‍ ഉച്ചഭക്ഷണ ശേഷം പിരിച്ചുവിട്ടു. വീടുകളിലേക്ക് മടങ്ങുന്നവര്‍ക്ക് അവശ്യസാധനങ്ങളുള്‍പ്പെടുന്ന കിറ്റും വിതരണം ചെയ്തു.
കോഴിക്കോട് താലൂക്കില്‍ 148 ക്യാമ്പുകളില്‍ 8262 കുടുംബങ്ങളിലെ 25292 പേരാണുള്ളത്. കൊയിലാണ്ടി, താലൂക്കില്‍ 18 ക്യാമ്പുകള്‍. വടകര 19 ക്യാമ്പുകളില്‍ 574 കുടുംബങ്ങളിലെ 2116 പേരും താമരശേരി താലൂക്കില്‍ 21 ക്യാമ്പുകളില്‍ 1005 കുടുംബങ്ങളിലെ 3252 ആളുകളും താമസിക്കുന്നു. ഇന്ന് 11.8 മില്ലിമീറ്റര്‍ മഴയാണ് ജില്ലയില്‍ ലഭിച്ചത്.

സംസ്ഥാന നേരിടുന്ന പ്രളയക്കെടുതിയെ തുടര്‍ന്നുളള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ഭക്ഷ്യ വകുപ്പ് ഉത്തരമേഖലാ റേഷനിംഗ് ഡെപ്യൂട്ടി കണ്‍ട്രോളറുടെ കാര്യാലയത്തില്‍ കണ്‍ട്രോള്‍ റൂം തുറന്നു. ഫോണ്‍ : 0495 - 2374798, 9188527314.
അതേസമയം, പ്രളയത്തെ തുടര്‍ന്ന് ജില്ലാ കലക്ടറുടെ നിര്‍ദ്ദേശം പ്രകാരം എല്ലാ സര്‍ക്കാര്‍ ഓഫീസുകളും തുറന്നു പ്രവര്‍ത്തിച്ചു. എല്ലാ വകുപ്പുകളിലും ജീവനക്കാര്‍ ഹാജരായിരുന്നു. ഇന്നലെ പൂനൂര്‍പ്പുഴയില്‍ നിന്ന് കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. കൊയിലാണ്ടി അവിടനല്ലൂര്‍ വില്ലേജില്‍ മൊയ്തിയാണ് മരിച്ചത്. ഇന്ന് വേങ്ങേരി കണ്ണാടിക്കളില്‍ നിന്ന് ഒഴുകില്‍പ്പെട്ട് മരിച്ച നിലയില്‍ മൃതദേഹം കണ്ടെത്തി. വേങ്ങേരി ചാമക്കാമണ്ണില്‍ സിദ്ദിഖ് (48) ആണ് മരിച്ചത്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.
Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08












Click it and Unblock the Notifications