കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൈത്തറി മേഖലയിലെ ഉന്നമനത്തിനായി ;ജില്ലാ കൈത്തറി നെയ്ത്തുത്സവം 29ന് വടകരയിൽ

  • By Desk
Google Oneindia Malayalam News

വടകര: കൈത്തറി മേഖലയിലെ ഉന്നമനത്തിനായി ഒട്ടേറെ നൂതന പദ്ധതികൾ സംസ്ഥാന സർക്കാർ നടപ്പിലാക്കുന്നതിന്റെ ഭാഗമായി തൊഴിലാളികളുടെ ഇടയിൽ സാഹോദര്യവും,കൂട്ടായ്മയും വളർത്തുന്നതിനായി സംഘടിപ്പിക്കുന്ന ജില്ലാ കൈത്തറി നെയ്ത്തുത്സവം നാളെ(ഞായർ)കാലത്ത് ഒൻപതര മുതൽ വടകര ടൗൺഹാളിൽ വെച്ച് നടക്കുമെന്ന് സ്വാഗതസംഘം ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

സംസ്ഥാന കൈത്തറി വസ്ത്ര ഡയറക്റ്ററേറ്റും,ജില്ലാ വ്യവസായ കേന്ദ്രം,ജില്ലയിലെ കൈത്തറി നെയ്ത്ത് സഹകരണ സംഘം എന്നിവ സംയുക്തമായാണ് നെയ്ത്തുത്സവം സംഘടിപ്പിക്കുന്നത്.കേരള കൈത്തറി ഉൽപ്പന്നങ്ങളുടെ ഉൽപ്പാദനവും,ഉപയോഗവും വർദ്ധിപ്പിക്കുന്നതിനും,പ്രചരിപ്പിക്കുന്നതിനും ,പരമ്പരാഗത വൈദഗ്ദ്ധ്യം സംരക്ഷിക്കുന്നതിനും കലാ ചാതുര്യം പരിപാലിച്ച് യുവ തലമുറക്ക് പ്രോത്സാഹനം നൽകുന്നതിനാണ് പരിപാടി ലക്ഷ്യമിടുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു.

Handloom

പരിപാടിയുടെ ഭാഗമായി തൊഴിലാളികൾക്കും,കുടുംബാംഗങ്ങൾക്കുമായി കൈത്തറി നെയ്ത്ത് അധിഷ്ഠിത മത്സരങ്ങളും,കലാ മത്സരങ്ങളും സംഘടിപ്പിക്കുന്നത്.26 ഇനങ്ങളിലായി നാന്നൂറോളം മത്സരാത്ഥികൾ മത്സരിക്കും.ജില്ലയിലെ കൈത്തറി സഹകരണ സംഘങ്ങളിൽ നെയ്ത്ത് ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന ഏറ്റവും പ്രായം കൂടിയ ആറു തൊഴിലാളികളെ ആദരിക്കും.

കൈത്തറി നെയ്ത്ത് കുടുംബങ്ങളിൽ നിന്നും എസ്.എസ്.എൽ.സി,പ്ലസ് ടു പരീക്ഷകളിൽ എ പ്ലസ് നേടിയ മുഴുവൻ വിദ്യാർത്ഥികളേയും,സംസ്ഥാന സർക്കാരിന്റെ അവാർഡ് നേടിയ കേരള കൈത്തറി നെയ്ത്ത് സഹകരണ സംഘത്തേയും ചടങ്ങിൽ വെച്ച് ആദരിക്കും.പരിപാടി തൊഴിൽ വകുപ്പ് മന്ത്രി ടി.പി.രാമകൃഷ്ണൻ ഉൽഘാടനം ചെയ്യും.വിവിധ രാഷ്ട്രീയ-തൊഴിലാളി യൂനിയൻ നേതാക്കൾ,സഹകാരികൾ എന്നിവർ പങ്കെടുക്കും.വാർത്താ സമ്മേളനത്തിൽ താലൂക്ക് വ്യവസായ ഓഫീസർമാരായ പി.ശശികുമാർ(കൊയിലാണ്ടി),കെ.നിധിൻ(വടകര),സ്വാഗതസംഘം ചെയർമാൻ സി.ബാലൻ,പ്രോഗ്രാം കമ്മറ്റി ചെയർമാൻ എ.വി.ബാബു,സി.കുമാരൻ എന്നിവർ പങ്കെടുത്തു.

Kozhikode
English summary
Kozhikode Local News about handloom
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X