കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വടകരയിലെ ഹോട്ടലുകളിൽ ആരോഗ്യ വിഭാഗം സ്ക്വാഡിന്റെ പരിശോധന; പഴകിയ ഭക്ഷണം പിടിച്ചെടുത്ത് നശിപ്പിച്ചു

  • By Desk
Google Oneindia Malayalam News

വടകര: നഗരസഭ പരിധിയില്‍ വിവിധ ഹോട്ടലുകളില്‍ ആരോഗ്യ വിഭാഗം സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ ഭക്ഷ്യയോഗ്യമല്ലാത്ത ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പിടിച്ചെടുത്ത് നശിപ്പിച്ചു. ബിസ്മി ടീ ഷോപ്പ്, ഹോട്ടല്‍ മനാര്‍, കേരള റസ്‌റ്റോറന്റ് ആന്റ് കൂള്‍ബാര്‍, ആര്‍ആര്‍ റസ്‌റ്റോറന്റ്, ഹോട്ടല്‍ നോര്‍ത്ത് പാര്‍ക്ക്, ഹോട്ടല്‍ ചില്ലൗട്ട്, ഹോട്ടല്‍ സരോവരം, ഷിജി ഹോട്ടല്‍ എന്നിവിടങ്ങളില്‍ നിന്നാണ് പഴകിയ ഭക്ഷ്യവസ്തുക്കള്‍ പിടിച്ചെടുത്തത്.

ഇത്തരം സ്ഥാപനങ്ങള്‍ക്കെതിരെ പിഴ ചുമത്തി നോട്ടീസ് നല്‍കി. പുത്തൂര്‍ ഗവ.ട്രെയിനിംഗ് സ്‌കൂള്‍ പരിസരത്തുള്ള ഹോട്ടലിന്റെ ശുചിത്വ നിലവാരമില്ലായ്മയും പരിശോധനയില്‍ കണ്ടെത്തി നോട്ടീസ് നല്‍കി. വരും ദിവസങ്ങളില്‍ എല്ലാ സ്‌കൂള്‍ പാചക പുരങ്ങളും ആരോഗ്യ വിഭാഗം സ്‌ക്വാഡ് പരിശോധന നടത്തും.

Food

മല്‍സ്യ മാര്‍ക്കറ്റില്‍ ഇതിനകം തന്നെ പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. കൂള്‍ബാര്‍, ബേക്കറി, കാന്റീന്‍ തുടങ്ങിയ കേന്ദ്രങ്ങളില്‍ വരും ദിവസങ്ങളില്‍ പരിശോധനകള്‍ കര്‍ശനമായി നടപ്പിലാക്കുമെന്ന് നഗരസഭ സെക്രട്ടറി കെയു ബിനി അറിയിച്ചു. ഹെല്‍ത്ത് സൂപ്പര്‍ വൈസര്‍ എന്‍പി സുഗതകുമാരി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ കെ ബാബു, പിജി അജിത്ത്, ജെഎച്ച്‌ഐമാരായ ഷൈനി പ്രസാദ്, കെ ദിലീപ്, വി രമിത എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.

Kozhikode
English summary
Kozhikode Local News about health squade raid in Vadakara
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X