പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കുന്നു; മന്തരത്തൂരിൽ ഹെൽത്ത് സബ്ബ് സെന്റർ നിർമ്മാണം പാതി വഴിയിൽ
വടകര: പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കുമ്പോഴും മന്തരത്തൂരിൽ ഹെൽത്ത് സബ്ബ് സെന്റർ നിർമ്മാണം പാതി വഴിയിൽ. മണിയൂര്‍ പഞ്ചായത്തിലെ മന്തരത്തൂരില്‍പുതുതായി പണിയുന്ന ഹെല്‍ത്ത് സബ്ബ് സെന്ററിന്റെ നിര്‍മ്മാണ പ്രവര്‍ത്തി പാതിവഴിയില്‍. കെട്ടിടം പണി പൂര്‍ത്തിയായെങ്കിലും മറ്റ് അനുബന്ധിത പ്രവര്‍ത്തികള്‍ മുടങ്ങിയ നിലയിലാണ്.
വയറിംഗ്, പ്ലംബിംഗ്, ശുചി മുറി എന്നിവയുടെ പ്രവര്‍ത്തിയാണ് ബാക്കിയുള്ളത്. കെട്ടിടത്തിന്റെ പണിപൂര്‍ത്തിയായിട്ടും, മറ്റ് അനുബന്ധിത പ്രവര്‍ത്തി എസ്റ്റിമേറ്റില്‍ ഉള്‍പ്പെടുത്താത്തതാണ് ഈ ദുരവസ്ഥയ്ക്ക് കാരണമായത്. മണിയൂര്‍ പഞ്ചായത്ത് 12 ലക്ഷം രൂപ ചിലവഴിച്ചാണ് കെട്ടിടം നിര്‍മ്മിക്കുന്നത്.

മന്തരത്തൂര്‍, ചെരണ്ടത്തൂര്‍ എന്നീ പ്രദേശങ്ങളില്‍ പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിച്ച സാഹചര്യത്തില്‍ ഹെല്‍ത്ത് സെന്ററിന്റെ ഉദ്ഘാടനം വൈകുന്നതില്‍ മണിയൂര്‍ പഞ്ചായത്ത് ഭരണസമിതി കാണിക്കുന്ന അലംഭാവത്തില്‍ വ്യാപക പ്രതിഷേധം ഉയരുകയാണ്. അടിയന്തര സാഹചര്യം കണക്കിലെടുത്ത് എത്രയും പെട്ടന്ന് കെട്ടിടം പണി പൂര്‍ത്തിയാക്കി പ്രവര്‍ത്തന സജ്ജമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.












Click it and Unblock the Notifications