Get Updates
Get notified of breaking news, exclusive insights, and must-see stories!

ദുരിതം തീരുന്നില്ല; കനത്ത മഴയില്‍ സെന്‍ട്രല്‍ മുക്കാളിയിലെ ഏഴ് കടകൾ വെള്ളത്തിനടിയിൽ

വടകര: കനത്ത മഴയില്‍ സെന്‍ട്രല്‍ മുക്കാളിയിലെ ഏഴ് കടകളില്‍ വെള്ളം കയറി. ബുധനാഴ്ച്ച രാത്രി മുതല്‍ പെയ്ത കനത്ത മഴ മൂലമാണ് വെള്ളം കയറിയത്. ഇതിനെ തുടര്‍ന്ന്‍ പല കടകളും തുറക്കാന്‍ കഴിയാത്ത സ്ഥിതിയായി. ടൌണിലൂടെ പോകുന്ന നീര്‍ച്ചാലുകളും മറ്റും നികത്തിയതാണ് ഇതിന് കാരണമായത്‌.

ചില കടകള്‍ക്കകത്തും വെള്ളം കയറിയിട്ടുണ്ട്. ഇതുമൂലം പഴയ ദേശീയപാത വഴിയുള്ള റോഡ്‌ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. വെള്ളക്കെട്ട് ഒഴിവാക്കാന്‍ നടപടിയെടുക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം.കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ മഴയിൽ തോടന്നൂരിൽ വീട് തകർന്നു.പുലകുന്നുമ്മൽ മോഹനന്റെ വീടാണ് ശക്തമായ മഴയിൽ തകർന്നത്.

Heavy Rain

ഏകദേശം അഞ്ചു ലക്ഷം രൂപയുടെ നഷ്ട്ടം കണക്കാക്കുന്നു.മണിയൂർ പുലരിക്ക് സമീപം അയൽവാസിയുടെ മതിൽ ഇടിഞ്ഞു വീണത് നെടുന്തോടി മീത്തൽ വിജയന്റെ വീട് ഭീഷണിയിൽ.റവന്യൂ,പഞ്ചായത്ത് അധികൃതർ സ്ഥലം സന്ദർശിച്ചു. പടം. മുക്കാളി ടൌണില്‍ കനത്തമഴയില്‍ വെള്ളം കയറിയ നിലയില്‍.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+