കോഴിക്കോട്ട് കനത്ത മഴ തുടരുന്നു; മരണം 22, 2641 വീടുകള്‍ തകര്‍ന്നു
കോഴിക്കോട്: ജില്ലയില്‍ ദിവസങ്ങളായി തുടരുന്ന കനത്ത മഴയില്‍ ഇതുവരെ മരണം 22 ആയി. കോഴിക്കോട് രണ്ട്, താമരശ്ശേരി 15, വടകര മൂന്ന്, കൊയിലാണ്ടി രണ്ട് എന്നിങ്ങനെയാണ് മരണം റിപ്പോര്‍ട്ട് ചെയ്തത്. കാലവര്‍ഷത്തില്‍ കട്ടിപ്പാറ കരിഞ്ചോല മലയില്‍ ഉരുള്‍പൊട്ടലില്‍ 14 പേര്‍ മരണമടഞ്ഞത് ഉള്‍പ്പെടെയാണ് ഇത്.
ജില്ലയില്‍ ചൊവാഴ്ച ലഭിച്ചത് 86 മില്ലി ലിറ്റര്‍ മഴയാണ്. കനത്തമഴയിലും കാറ്റിലും 89 വീടുകള്‍ക്ക് പൂര്‍ണ്ണമായും 2552 വീടുകള്‍ ഭാഗികമായും തകര്‍ന്നു. പത്ത് ക്യാമ്പുകളില്‍ 267 കുടുംബങ്ങളില്‍ നിന്നായി 810 പേരാണ് ഉള്ളത്.

താമരശ്ശേരി താലൂക്കില്‍ കട്ടിപ്പാറ വെട്ടിയൊഴിഞ്ഞ തോട്ടം പ്രൈമറി ഹെല്‍ത്ത് സെന്റര്‍, ക്വാറി അംഗനവാടി, സെന്റ് ജോസഫ് എ.യു.പി.എസ് മൈലള്ളാംപാറ എന്നിവിടങ്ങളിലായി 244 കുടുംബങ്ങളില്‍ നിന്നായി 734 പേരും വടകര താലൂക്കിലെ കുരുടന്‍ കടവ് അംഗനവാടി, വിലങ്ങാട് അടുപ്പില്‍ കോളനി വായനശാല, മരുതോങ്കര നെല്ലിക്കുന്ന് കേന്ദ്രം എന്നിവിടങ്ങളിലായി 22 പേരും കൊയിലാണ്ടി താലൂക്കില്‍ ചക്കിട്ടപ്പാറ മുതുകാട് ഗവ. എല്‍.പി സ്‌കൂളില്‍ അഞ്ച് കുടുംബങ്ങളില്‍ നിന്നായി 16 പേരും മലയങ്ങാട് അംഗനവാടിയില്‍ ഏഴ് കുടുംബങ്ങളില്‍ നിന്ന് 23 പേരുമാണ് താമസിക്കുന്നത്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.
Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028












Click it and Unblock the Notifications