ശക്തമായ മഴ; അഴിയൂരിൽ കെട്ടിടം തകർന്നു വീണു, മരങ്ങളും കട പുഴകി
വടകര: തുടര്‍ച്ചയായി പെയ്ത് കൊണ്ടിരിക്കുന്ന മഴകാരണം അഴിയൂര്‍ പഞ്ചായത്തിലെ വിവിധമേഖലയില്‍ കെടുതികള്‍ തുടരുന്നു. പഞ്ചായത്ത് ഓഫീസിന് മുമ്പില്‍ ചൊവ്വാഴ്ച രാത്രി കട ഭാഗികമായി തകര്‍ന്നു. ഫയര്‍ ആന്‍റ് റസ്ക്യും സംഘം എത്തി കൂടുതല്‍ അപകടം ഒഴിവാക്കി .
പഴക്കം മുളളകെട്ടിടം പ്രവര്‍ത്തനക്ഷമമല്ലന്ന് പരിശോധനയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് കെട്ടിടം പുര്‍ണ്ണമായി പൊളിച്ചുമാറ്റാന്‍ പഞ്ചായത്ത് സിക്രട്ടറി നോട്ടീസ് കൊടുത്തു. മാഹിപുഴയുടെ ഭാഗമായ കുറിച്ചിക്കര , ചാരംകൈ , തിരുത്തിപുറം തുടങ്ങിയ തീരങ്ങളില്‍ പുഴ കരകവിഞ്ഞൊഴുകി . .മാഹി റെയില്‍വെ സ്റ്റേഷന്‍ റോഡിലുളള വന്‍ മരം കട പുഴകി വീണ് ഗതാഗതം തടസപ്പെട്ടു .

ഫയര്‍ സര്‍വ്വീസിന്‍റെ സഹായത്തോടെ മുറിച്ചുമാറ്റി . ഇവിടെ ധാരാളം മരങ്ങള്‍ ഇനിയും അപകട ഭീഷണിയിലാണ് . ഇത് മുറിച്ചുമാറ്റാന്‍ അഴിയൂര്‍ പഞ്ചായത്ത് റെയില്‍വേക്ക് പരാതി നല്‍കി. ഏറാമല പഞ്ചായത്തിലെ കുറിച്ചിക്കരയില്‍ പുഴ കരകവിഞ്ഞൊഴുകിയതിനെ തുടര്‍ന്ന് നടുചാലില്‍ ബാലന്‍ , കോട്ടകുനി രജീഷ് എന്നിവരുടെ വീടുകളില്‍ നിന്ന് ആളുകള്‍ മാറിതാമസിച്ചു . കുറിച്ചിക്കര വെളളം കയറിയതിനെ തുടര്‍ന്ന് കുന്നുമ്മക്കര റൂട്ടില്‍ ബസ്സുള്‍ ഉള്‍പ്പെടെയുളള വാഹന ഗതാഗതം നിലച്ചു .
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.
Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08
keralacmrdf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.












Click it and Unblock the Notifications