അവരുടെ തിരുവോണവും ഹെൽപ്പ് ലൈൻ സെൻററിൽ തന്നെ; അഭിനന്ദനം നേടി സന്നദ്ധ പ്രവർത്തകർ
കോഴിക്കോട്: പ്രളയ ദുരന്തത്തിൽ പെട്ടവരെ സഹായിക്കാനും ജനങ്ങൾക്ക് ഇനി വേണ്ട സഹായം സമാഹരിക്കാനുമുള്ള ഹെൽപ്പ്ലൈനിന്റെ പ്രവർത്തകർക്ക് തിരുവോണവും സന്നദ്ധ പ്രവർത്തനത്തിൽ. വളണ്ടിയേഴ്സിന്റെ ഏകോപനം, ശുചീകരണം, കുടിവെള്ളം, വൈദ്യുതി, ഇലക്ട്രോണിക്, ഇലക്ട്രിക്ക് ഉപകരണങ്ങളുടെ പരിശോധനയും പ്രാഥമിക റിപ്പയറും തുടങ്ങി 12 മേഖലകളിലാണ് ഹെൽപ്പ് ലൈൻ സഹായം നൽകുന്നത്. സിവിൽ സ്‌റ്റേഷനിലെ ഹെൽപ്പ് ലൈനിലെ വളണ്ടിയേഴ്സിനും കോർഡിനേറ്റർമാർക്കും തിരുവോണ ദിവസം ഭക്ഷണവുമായി സുമനസ്സുകൾ എത്തി.
12 പേരോളം സെന്ററിൽ പ്രവർത്തിക്കുന്നതറിഞ്ഞാണ് പായസം അടക്കമുള്ള സദ്യ വാഴയില സഹിതം കൊണ്ടു വന്ന് നൽകിയത്. ഓണത്തിന് വീട്ടിൽനിന്ന് മാറി സന്നദ്ധ സേവനം ചെയ്യുന്നവരെ അഭിനന്ദിക്കാൻ ജില്ലാ കലക്റ്റർ യു.വി ജോസ് നേരിട്ടെത്തി. സെൻ്ററിൻ്റെ പ്രവർത്തനം നിരീക്ഷിക്കാൻ മന്ത്രിമാരായ ടി.പി.രാമകൃഷ്ണനും എ കെ ശശീന്ദ്രനും നേരത്തെ എത്തിയിരുന്നു. പ്രളയാനന്തര പ്രവർത്തനങ്ങളുടെ മറ്റൊരു കൂട്ടായ്മയായി ഈ ഓണം ഇവർക്ക്.

"സ്നേഹപൂർവ്വം കോഴിക്കോട്" പദ്ധതിയിൽ കുടുംബങ്ങളെ സ്പോൺസർ ചെയ്യാൻ ആഗ്രഹിക്കുന്നവർക്കുള്ള രജിസ്‌ട്രേഷനും ഈ സെൻ്റർ മുഖേന ചെയ്യാം. പദ്ധതി പ്രഖ്യാപിച്ച ആദ്യദിനം തന്നെ 46 കുടുംബങ്ങൾക്ക് പതിനായിരം രൂപയുടെ അത്യാവശ്യ സാധനങ്ങൾ നൽകാൻ ആളുകൾ മുന്നോട്ട് വന്നു കഴിഞ്ഞു. ഹെൽപ്പ്ലൈൻ നമ്പറുകൾ 0495 2378860, 2378870.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.
Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08
keralacmrdf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.












Click it and Unblock the Notifications