കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

എലിപ്പനിക്കെതിരെ ഹോമിയൊ ഫലപ്രദം; അലോപ്പതി ഡോക്റ്റര്‍മാര്‍ സര്‍ക്കാര്‍ സംവിധാനം ദുരുപയോഗം ചെയ്യുന്നു

Google Oneindia Malayalam News

കോഴിക്കോട്: ഇതരവൈദ്യശാസ്ത്രങ്ങളെക്കുറിച്ച് സാമാന്യവിവരം പോലുമില്ലാത്ത ഐഎംഎ നേതാക്കള്‍ സര്‍ക്കാര്‍ സംവിധാനങ്ങളെപ്പോലും ദുരുപയോഗം ചെയ്ത് ഹോമിയൊ മരുന്നുകള്‍ക്കെതിരെ വ്യാജപ്രചാരണം നടത്തുകയാണെന്ന് ഇന്ത്യന്‍ ഹോമിയൊപ്പതിക് മെഡിക്കല്‍ അസോസിയേഷനും ദി ഇന്‍സ്റ്റിറ്റിയൂഷന്‍ ഒഫ് ഹോമിയൊപ്പത്‌സ് കേരളയും ആരോപിച്ചു.

cleaning

കേരളത്തില്‍ പ്രളയാനന്തരം പടര്‍ന്നുപിടിക്കുന്ന എലിപ്പനി അടക്കമുള്ള പകര്‍ച്ചവ്യാധികളെ പ്രതിരോധിക്കുന്നതിനും ചികിത്സിക്കുന്നതിനും ഹോമിയൊ വൈദ്യശാസ്ത്രം സുസജ്ജമാണ്. പ്രളയാനന്തരം പടര്‍ന്നുപിടിക്കാന്‍ സാധ്യതയുള്ള കോളറ, മഞ്ഞപ്പിത്തം, ടൈഫൊയ്ഡ് മുതലായവയ്ക്കും കൊതുകുജന്യ രോഗങ്ങളായ ഡെങ്കിപ്പനി, മലേറിയ തുടങ്ങിവയ്ക്കും ഹോമിയൊപ്പതി വൈദ്യശാസ്ത്രത്തില്‍ ഫലപ്രദം എന്നു തെളിയിക്കപ്പെട്ട ഔഷധശ്രേണിയുണ്ട്. ഹോമിയൊപ്പതി പ്രതിരോധ മരുന്നുകള്‍ കഴിച്ചാണ് ക്യൂബയില്‍ സര്‍ക്കാര്‍ അവിടെ പടര്‍ന്നുപിടിച്ച എലിപ്പനിയെ ഫലപ്രദമായി പ്രതിരോധിച്ചതും ഏറെക്കുറെ ഉന്‍മൂലനം ചെയ്തതും. ബ്രസീലും തായ്‌ലന്റും ഡെങ്കിപ്പനിയെ പ്രതിരോധിച്ചത് ഹോമിയൊ മരുന്നുകള്‍ ഉപയോഗിച്ചായിരുന്നു.

പള്ളുരുത്തിയിൽ വീടുകയറി ആക്രമണം: അഞ്ചുപേർക്ക് പരിക്ക്, നാട്ടുകാർക്കും മർദനംപള്ളുരുത്തിയിൽ വീടുകയറി ആക്രമണം: അഞ്ചുപേർക്ക് പരിക്ക്, നാട്ടുകാർക്കും മർദനം

Recommended Video

cmsvideo
എലിപനിയെ എങ്ങനെ പ്രതിരോധിക്കാം? | Oneindia Malayalam

കോളറയെയും ഡെങ്കിപ്പനിയെയും ചിക്കുന്‍ ഗുനിയയെയും പ്രതിരോധിക്കുന്നതില്‍ ഹോമിയൊപ്പതി വൈദ്യശാസ്ത്രം വഹിച്ച പങ്ക് വ്യക്തമാണ്. കാര്യങ്ങള്‍ ഇങ്ങനെയായിരിക്കെ ഇവിടെ ചില അലോപ്പതി ഡോക്റ്റര്‍മാര്‍ ഹോമിയൊപ്പതിക്കെതിരെ നിരന്തരം പ്രചാരണങ്ങള്‍ അഴിച്ചുവിടുകയാണ്. തദ്ഫലമായി കേരളത്തിലെ പ്രളയാനന്തര മുന്നൊരുക്കങ്ങളില്‍പ്പോലും ഹോമിയൊപ്പതിയെ പങ്കാളികളാക്കാതിരിക്കാന്‍ അവര്‍ ശ്രദ്ധിക്കുന്നു. ഹോമിയൊവകുപ്പ് ഇക്കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍കൊണ്ടുവരണമെന്നും ഹോമിയൊപ്പതിയുടെ സേവനം ആരോഗ്യമേഖലയില്‍ പ്രയോജനപ്പെടുത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഐഎച്ച്‌കെ സംസ്ഥാന പ്രസിഡന്റ് ഡോ. ഉണ്ണികൃഷ്ണന്‍ ബി. നായര്‍, ഐഎച്ച്എംഎ സംസ്ഥാന പ്രസിഡന്റ് ഡോ. എം.ഇ പ്രശാന്ത് കുമാര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Kozhikode
English summary
Kozhikode Local News:homeo medicine for leptosperosis
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X