Get Updates
Get notified of breaking news, exclusive insights, and must-see stories!

പയ്യോളിയിലെ വീട്ടമ്മയെ ദുരൂഹ മരണം ; കാണാതായ ഭർത്താവിനെ പൊലീസ് തിരയുന്നു

വടകര : വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. സംഭവത്തിനു ശേഷം കാണാതായ ഭർത്താവി നെ പൊലീസ് തിരയുന്നു. തിക്കോടി പഞ്ചായത്ത് ബസാറിലെ പരേതനായ ചെത്തിൽ നാണുവിൻറ മകൾ ഓടംകുളത്തിൽ സത്യ(46)യെയാണ് ഞായറാഴ്ച്ച രാവിലെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവ് മുചുകുന്ന് വലിയ മലയിൽ കോളനിയിലെ ബാലനെ (50) ആണ് പൊലീസ് തിരയുന്നത്.

രാവിലെ എട്ടു മണിയായിട്ടും വാതിൽതുറക്കാഞ്ഞതിനെ തുടർന്ന് അയൽക്കാരി വീട്ടിലെത്തിയപ്പോഴാണ് വായിൽനിന്നും രക്തം വാർന്ന് കട്ടിലിൽ മരിച്ച നിലയിൽ സ
ത്യയെ കണ്ടത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പയ്യോളിയിൽനിന്ന് പൊലീസെത്തി തുടർ നടപടികൾ സ്വീകരിച്ചു. വീടിൻറ മുകൾവശത്ത വാതിൽ ചാരിയ നിലയിലായിരന്നു.

Sathya

ഇവർക്ക് മക്കളില്ല. വിവരമറിഞ്ഞ് പയ്യോളിയിൽനിന്ന് പൊലീസ് ഡോഗ് സ്ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തി. ഫോറൻസിക് സയൻറിഫിക് ഓഫിസർ ശ്രുതിലേഖ, വിരലടയാള വിദഗ്ധൻ ജിജീഫ് പ്രസാദ് എന്നിവരുടെ നേതൃത്വത്തിൽ വിദഗ്ധർ പരിശോധന നടത്തി. മൃതദേഹം പയ്യോളി എസ്കെ മനോഹരൻ ഇൻക്വസ്റ്റ് നടത്തി പോസ്റ്റ്മോർട്ടത്തിനയച്ചു. സത്യയുടെ മരണം കൊലപാതകമാണെന്ന് ബന്ധുക്കൾ ആരോപിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+