കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സര്‍ക്കാര്‍ ഉത്തരവിറങ്ങി: നഴ്സ് ലിനിയുടെ ഭര്‍ത്താവ് പി സജീഷ് ഇനി ആരോഗ്യ വകുപ്പ് ഉധ്യോഗസ്ഥന്‍‍

  • By Desk
Google Oneindia Malayalam News

പേരാമ്പ്ര: നിപ്പാ വൈറസ് ബാധയേറ്റ് മരണത്തിന് കീഴടങ്ങിയ പേരാമ്പ്ര താലൂക്കാശുപത്രിയിലെ നഴ്സ് ലിനിയുടെ ഭര്‍ത്താവ് പി. സജീഷിന് ജോലി നല്‍കാനുള്ള സര്‍ക്കാര്‍ ഉത്തരവിറങ്ങി. ആരോഗ്യ വകുപ്പ് സീനിയര്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ സി.എം. അജയ് മോഹനനാണ് ഉത്തരവ് പുറപ്പെടുവിച്ചത്. കോഴിക്കോട് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കീഴിലുള്ള ഓഫീസില്‍ എല്‍ഡി ക്ലാര്‍ക്ക് തസ്തികയിലാണ് നിയമനം.

ഉദ്യോഗാര്‍ത്ഥിയുടെ ബന്ധപ്പെട്ട രേഖകള്‍ പരിശോധിച്ച് ഉചിതമായ സ്ഥലത്ത് നിയമനം നല്‍കാന്‍ ഡിഎംഒ നെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കേരളത്തെയാകെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിയ വൈറസ് നിപ ബാധയാണെന്ന് തിരിച്ചറിയന്നതിന് മുമ്പേ തന്റെ ജോലിക്കിടയില്‍ രോഗിയെ പരിചരിക്കുന്നതിനിടയില്‍ രോഗബാധയേറ്റാണ് ലിനി മരിക്കുന്നത്. മെയ് 21നാണ് നഴ്സ് ലിനി നിപ വൈറസ് ബാധയേറ്റ് മരിക്കുന്നത്. വിദേശത്ത് ജോലി ചെയ്തുവരുകയായിരുന്ന സജീഷ് ലിനിയുടെ രോഗ വിവരമറിഞ്ഞ് നാട്ടിലെത്തുകയായിരുന്ന എത്തുകയായിരുന്നു.
ലിനി മരിച്ചതോടെ രണ്ടും അഞ്ചും വയസുള്ള മക്കളെ തനിച്ചാക്കി വിദേശത്തേക്ക് പോകാന്‍ കഴിയാത്തതുകൊണ്ട് അവിടുത്തെ ജോലി ഉപേക്ഷിച്ച് മക്കളോടൊപ്പം ലിനിയുടെ വീട്ടില്‍ താമസിക്കുകയാണ് സജീഷ്.

lini-

സജീഷിനും നാട്ടില്‍ എന്തെങ്കിലും ജോലി ശരിയാക്കി ഇവിടെ ഒന്നിച്ച് കഴിയണമെന്നായിരുന്നു ലിനിയുടെ ആഗ്രഹം. കുടുംബത്തിന് ആശ്വസമായി സര്‍ക്കാര്‍ പ്രഖ്യാപിച്ച ജോലിവാഗ്ദാനം ഇപ്പോള്‍ നടപ്പില്‍ വരുത്തിയിരിക്കുകയാണ്. ജോലി ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും സര്‍ക്കാരിനോടും കൂടെ നിന്നവര്‍രോടും നന്ദിയണ്ടെന്നും സജീഷ് പറഞ്ഞു.

Kozhikode
English summary
Kozhikode Local News husband of lini got govt job.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X