കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പോലീസിന്റെ ഇടിമിന്നല്‍ ഓപ്പറേഷന്‍ നിലച്ചു; നഗരം ചുറ്റിക്കറങ്ങി വിദ്യാര്‍ഥികള്‍

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: സ്‌കൂള്‍ സമയത്ത് ക്ലാസ് കട്ട് ചെയ്ത് നഗരത്തില്‍ കറങ്ങുന്ന വിദ്യാര്‍ഥികളെ പിടികൂടാന്‍ പോലീസ് നടപ്പിലാക്കിയ ഓപ്പറേഷന്‍ ഇടിമിന്നല്‍ നിര്‍ത്തലാക്കിയതോടെ നഗരംചുറ്റാന്‍ വീണ്ടും സ്‌കൂള്‍ വിദ്യാര്‍ഥികള്‍. നഗരത്തിലെ ഷോപ്പിംഗ് മാളുകളിലും ബീച്ചിലും തീയേറ്ററിലും പാര്‍ക്കിലുമായി സമയം ചിലവഴിക്കുന്ന സ്‌കൂള്‍ വിദ്യാര്‍ഥികളുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുന്നു.

പകല്‍ സമയത്ത് ക്ലാസിലിരിക്കേണ്ട കൗമാരപ്രായാക്കാരായ വിദ്യാര്‍ഥികളാണ് ഇത്തരത്തില്‍ നഗരം ചുറ്റാന്‍ ഇറങ്ങുന്നത്. വിദ്യാര്‍ഥികളുടെ സാന്നിധ്യം കൂടിയതോടെ ഇവരെ ലക്ഷ്യമിട്ട് മയക്കുമരുന്ന് മാഫിയകളും നഗരത്തില്‍ സജീവമായിട്ടുണ്ട്. വീട്ടില്‍ നിന്ന് രാവിലെ സ്‌കൂളിലേക്കിറങ്ങുന്ന വിദ്യാര്‍ഥികള്‍ ഏതെങ്കിലും ഷോപ്പിംഗ് മാളിലെത്തി യൂണിഫോം മാറ്റിയാണ് നഗരപ്രദക്ഷിണത്തിന് ഇറങ്ങുന്നത്.

Police Station

യൂണിഫോം മാറ്റാതെ കറങ്ങി നടക്കുവരും കുറവല്ല. ഇത്തരത്തില്‍ കറങ്ങി നടക്കു വിദ്യാര്‍ഥികളെയാണ് മയക്കുമരുന്ന് മാഫിയ പലപ്പോഴും വലയിലാക്കാറുള്ളതെന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ പറയുന്നു. സ്‌കൂളുകള്‍ കേന്ദ്രീകരിച്ചു നടക്കുന്ന ലഹരി വില്പനക്കെതിരെ കര്‍ശന നടപടികളാണ് കഴിഞ്ഞ അധ്യയന വര്‍ഷം വരെ പോലീസിന്റെ ഭാഗത്തു നിന്ന് ഉണ്ടായിരുന്നത്. നേരത്തെ കസബ സി.ഐ യുടെ നേതൃത്വത്തില്‍ 12 വനിതാപോലീസുകാരടക്കം 18 പേരടങ്ങു ഷാഡോ സംഘമാണ് ഓപ്പറേഷന്‍ ഇടിമിന്നലില്‍ പ്രവര്‍ത്തിച്ചത്.

ക്ലാസ് കട്ട് ചെയ്ത് കറങ്ങി നടക്കുന്ന വിദ്യാര്‍ഥികളെ സാമൂഹിക വിരുദ്ധര്‍ ചൂഷണം ചെയ്യുന്നുവെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് പദ്ധതി തുടങ്ങിയത്. കുട്ടികള്‍ പോലുമറിയാതെ അവരെ പിന്തുടരുന്ന ഇടിമില്‍ ഷാഡോ സംഘം 450 ലേറെ കുട്ടികളെയാണ് ഇത്തരത്തില്‍ നഗരത്തിന്റെ പലഭാഗത്ത് നിന്നും പിടികൂടിയത്.

വിദ്യാര്‍ഥികളെ പിടികൂടി രക്ഷിതാക്കളെയും അധ്യാപകരെയും വിളിച്ചു വരുത്തി പാവമണി റോഡിലെ കൗസലിംഗ് സെന്ററിലെത്തിച്ച് കൗസലിംഗിന് വിധേയമാക്കിയാണ് തിരിച്ചുവിട്ടിരുന്നത്. ഒട്ടേറെ വിദ്യാര്‍ഥികളെ നേര്‍പാതയിലേക്ക് നയിക്കാന്‍ ഇടിമിന്നല്‍ സംഘത്തിന് കഴിഞ്ഞിരുന്നു. ഇടിമിന്നല്‍ പേടിച്ച് ക്ലാസ് കട്ട് ചെയ്തുള്ള കറക്കങ്ങള്‍ ഉപേക്ഷിച്ചവരും ധാരാളമുണ്ടായിരുന്നു.

Kozhikode
English summary
Kozhikode Local News about Police's 'Idiminnal operation'
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X