കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തൊണ്ണൂറാം വയസ്സിലും വായന തുടർന്ന് അന്ത്രൂക്ക... കുന്നമ്മക്കര ഗ്രാമീണ വായനശാലയിലെ സ്ഥിരം സന്ദർശകൻ...

  • By Desk
Google Oneindia Malayalam News

വടകര: മുപ്പത് വര്‍ഷത്തോളമായി കുന്നുമ്മക്കര ഗ്രാമീണ ഗ്രന്ഥാലയത്തിൽ തൊണ്ണൂറ്റിയഞ്ചാം വയസ്സിലും നടുക്കണ്ടി അന്ത്രൂക്ക വായന തുടരുകയാണ്. തന്റെ വാര്‍ദ്ധക്ക്യം വായനക്ക് തടസമായി നിന്നില്ല . രാവിലെ തന്നെ വായനശാലയിൽ എത്തി മുഴുവൻ പത്രങ്ങളും വായിക്കാറുണ്ട്. പുതിയ തലമുറ വായന മറന്നപ്പോൾ അന്ത്രൂക്ക വായന തുടരുകയാണ്. അൽപം കേള്‍വി കുറവ് ഉളളതിനാല്‍ ആളുകളുമായി കുടുതല്‍ ചര്‍ച്ചക്കൊന്നും പോകാറില്ല.

1996 മുതൽ കേരള സർക്കാർ ജൂൺ 19 വായന ദിനമായി ആചരിക്കുന്നു. ജൂൺ 19 മുതൽ 25 വരെയുള്ള ഒരാഴ്ച വായനാവാരമായും കേരളാ വിദ്യാഭ്യാസ വകുപ്പ് ആചരിക്കുന്നു. സ്കൂളുകളിൽ ഇ-റീഡിങ് പ്രചരിപ്പിയ്ക്കുവാനായി റീഡിങ് ക്ലബ്ബുകളും ഐ.ടി. ക്ലബ്ബുകളും ഇലക്ട്രോണിക് ക്ലബ്ബുകളും ആരംഭിയ്ക്കാൻ ഈ സമയം വിനിയോഗിയ്ക്കുന്നു.

Reading Day

പുതുവായിൽ നാരായണ പണിക്കരെപ്പറ്റി ,ആലപ്പുഴ ജില്ലയിൽ ജനനം:1909 മാർച്ച് 1 മരണം: 1995 ജൂൺ 19 . അച്ഛൻ ഗോവിന്ദപ്പിള്ള , അമ്മ ജാനകിയമ്മ. കൂട്ടുകാർക്കൊപ്പം വീടുകൾ കയറി പുസ്തകങ്ങൾ ശേഖരിച്ച്‌ ജന്മനാട്ടിൽ 'സനാതനധർമം' വായനശാല ആരംഭിച്ചാണ് അദ്ദേഹം ഗ്രന്ഥശാലാ പ്രസ്ഥാനം ആരംഭിച്ചത്. കേരളത്തിലുടനീളം സഞ്ചരിച്ച് "വായിച്ചു വളരുക; ചിന്തിച്ച് വിവേകം നേടുക" എന്ന് കുട്ടികളോട് ആഹ്വാനം ചെയ്തു.

1945 സെപ്റ്റംബറിൽ തിരുവിതാംകൂർ ഗ്രന്ഥശാല സമ്മേളനം സംഘടിപ്പിച്ചു.1947 ൽ ഗ്രന്ഥശാലാസംഘം രജിസ്റ്റർ ചെയ്തു. 1949 ജൂലൈയിൽ തിരു-കൊച്ചി ഗ്രന്ഥശാലസംഘം എന്നാക്കി. 1958 ൽ കേരള ഗ്രന്ഥശാലാസംഘം ഉണ്ടായി. ഗ്രന്ഥശാല ഇല്ലാത്ത ഒരു ഗ്രാമവും കേരളത്തിലുണ്ടാവരുതെന്ന് അദ്ദേഹം ആഗ്രഹിച്ചു. അതിനായി അദ്ദേഹം പ്രവർത്തിച്ചു.

Kozhikode
English summary
Kozhikode Local News in reading day
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X