കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ജപ്പാൻ ജ്വരം പ്രതിരോധത്തിന് വിദ്യാർത്ഥികളും; കോഴിക്കോട് വീടുകൾ കയറി ഇറങ്ങി ബോധവൽക്കരണം

  • By Desk
Google Oneindia Malayalam News

വടകര: ജപ്പാൻജ്വരം-പ്രതിരോധ പ്രവർത്തനത്തിന്‍റെ ഭാഗമായി സേവന സന്നദ്ധരായി വിദ്യാർത്ഥികൾ ഗൃഹ സന്ദർശനം നടത്തിജപ്പാൻജ്വരം ബാധിച്ച് ചെരണ്ടത്തുരിൽ ഒരു സ്ത്രീ മരിച്ച സാഹചര്യത്തിൽ ചെരണ്ടത്തുർ എംഎച്ച്ഇഎസ് കോളേജിലെ എൻഎസ്എസ് യൂണിറ്റിലെ വിദ്യാർത്ഥികൾ പ്രതിരോധ പ്രവർത്തനവുമായ് ഗൃഹസന്ദർശനം നടത്തി.

വീടുകൾ സന്ദർശിച്ച് ഉറവിടനശീകരണം, ബോധവൽക്കരണം എന്നിവ നടത്തി. പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായ് കുത്താടികളുള്ള വെള്ളക്കെട്ടുകളിൽ ഗപ്പി മൽസ്യങ്ങളെ നിക്ഷേപിച്ചു. പ്രവർത്തങ്ങൾക്ക് വാർഡ് മെമ്പർ മുഹമ്മദ് സാലി, കോളേജ് എൻ.എസ്.എസ് യൂണിറ്റ് കോ-ഓർഡിനേറ്റർ സുകേഷ്,ഹെൽത്ത് ഇൻസ്പെക്റ്റർ കെ.കെ.ബാബു,ജെ.എച്ച്.ഐ.വി.എസ്.റെജി എന്നിവർ നേതൃത്വം നൽകി. ബോധവൽക്കരണത്തിന്റെ ഭാഗമായ് പഞ്ചായത്തിലെ എല്ലാ വാർഡുകളിലും പ്രതിരോധ സംഗമം നടത്തി.

Students

തോടന്നൂർ ബ്ലോക്ക് ആയുർവ്വേദ മെഡിക്കൽ സംഘം സ്ഥലം സന്ദർശിച്ച് മരുന്ന് വിതരണവും,ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിച്ചു.ജപ്പാൻ ജ്വരം ബാധിച്ച് ഒരു സ്ത്രീ മരണപ്പെട്ട സാഹചര്യത്തിൽ ആരോഗ്യ വകുപ്പിന്റെയും മണിയൂർ ഗ്രാമ പഞ്ചായത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ചെരണ്ടത്തൂർ എൽ.പി സ്കൂളിൽ ജനകീയ രോഗ പ്രതിരോധ സംഗമം നടത്തി. സംഗമം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം.ജയപ്രഭ ഉൽഘാടനം ചെയ്തു.

മണിയൂർ പ്രാഥമിക ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ:പാർവ്വതി ബോധവൽക്കരണ ക്ലാസ്സെടുത്തു.ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.പി.ബാലൻ അധ്യക്ഷത വഹിച്ചു.വാർഡ് മെമ്പർ മുഹമ്മദ് സാലി ,ഹെൽത്ത് ഇൻസ്പെക്റ്റർ കെ.കെ ബാബു ,ജെ.എച്ച്.ഐ . കെ.രാജേഷ്, പ്രൈമറി ഹെൽത്ത് നേഴ്‌സ് പി.കെ സുമതി എന്നിവർ സംസാരിച്ചു. ജുൺ 23, 24,25,തിച്ചതികളിൽ ജനകീയ പങ്കാളിത്തത്തോടെ ഗൃഹസന്ദർശനം, ഉറവിടനശീകരണം,ബോധവൽക്കരണം എന്നിവ നടത്തുവാൻ പ്രതിഞ്ജ എടുത്തു.

Kozhikode
English summary
Kozhikode Local News about Japanese encephalitis
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X